ADVERTISEMENT
പൊന്നാനി ∙ പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരിയുടെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പൊന്നാനി അഴീക്കൽ സ്വദേശി ഹംസത്താണ് പിടിയിലായത്. വിവിധ കേസുകളിൽ പ്രതിയാണ് ഹംസത്ത്. ഹംസത്തിന്റെ സഹോദരിയുടെ മകൾ പൊന്നാനി സ്വദേശിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനു പിന്നാലെയുണ്ടായ കുടുംബ പ്രശ്നമാണ് വധശ്രമത്തിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ യുവാവിനും സഹോദരനും ഗുരുതരമായി പരുക്കേറ്റു. ഹംസത്തിനും പരുക്കുണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com