ADVERTISEMENT
നിലമ്പൂർ ∙ അതിഥിത്തൊഴിലാളിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സഹോദരങ്ങൾ പൊലീസ് പിടിയിൽ. നിലമ്പൂർ ആർഎസ് ഡിപ്പോയിലെ കല്ലിക്കോട്ട് ഷാരോൺ (27), ഡെന്നീസ് (അപ്പു 25)  എന്നിവരെയാണ്  ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. മേയ് 3ന് ആണ് കേസിനിടയാക്കിയ സംഭവം. പ്രതികളുടെ ബന്ധുവിനെ ഫോൺ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് യുപി സ്വദേശി മുഹമ്മദ് നജ്മിനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചെന്നാണു പരാതി. തടയാൻ ശ്രമിച്ചപ്പോൾ മുഹമ്മദ് നജ്മിന്റെ സുഹൃത്തുക്കൾക്കും കുത്തേറ്റു. ഷാരോൺ മറ്റൊരു വധശ്രമക്കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com