മലപ്പുറം ∙ ജില്ലയിൽനിന്ന് കേരള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയെഴുതിയത് പതിനായിരത്തിലേറെ വിദ്യാർഥികൾ. 31 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. കെമിസ്ട്രി, ഫിസിക്സ് ഉൾപ്പെട്ട ഒന്നാം പേപ്പർ പരീക്ഷ 11,655 പേർ എഴുതി. ഉച്ചയ്ക്കു ശേഷം നടന്ന ഗ ണിത പരീക്ഷ 7086 പേരും എഴുതി. 13,824 വിദ്യാർഥികളാണ് റജിസ്റ്റർ ചെയ്തിരുന്നത്.
ഫാർമസി കോഴ്സുകളിലേക്കു മാത്രം അപേക്ഷിച്ച വിദ്യാർഥികൾക്ക് രാവിലെ നടന്ന ഒന്നാം പേപ്പർ മാത്രം എഴുതിയാൽ മതിയായിരുന്നു. എൻജിനീയറിങ് വിഭാഗം കൂടി ലക്ഷ്യമിടുന്നവർ ഉച്ചയ്ക്കു ശേ ഷം നടന്ന ഗണിത പരീക്ഷയും എഴുതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ.