ADVERTISEMENT

10ന് ആയുർവേദ സെമിനാറും 11ന് അനുസ്മരണ സമ്മേളനവും നടത്തും

കോട്ടയ്ക്കൽ ∙ കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർ അന്തരിച്ചിട്ട് ജൂലൈ 10 ന് ഒരു വർഷമാകുന്നു. ഇതിന്റെ ഭാഗമായി ആര്യവൈദ്യശാല 10ന് ആയുർവേദ സെമിനാർ നടത്തും. 11ന് വൈകിട്ട് 4.30ന് അനശ്വര ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.

എം.പി.അബ്ദുസ്സമദ് സമദാനി എംപി, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. പി.കെ.വാരിയരുടെ സ്മരണയ്ക്കായി ആര്യവൈദ്യശാല ജീവനക്കാർ 2 നിർധന കുടുംബങ്ങൾക്കായി നിർമിച്ച സ്നേഹ വീടുകളുടെ താക്കോൽ സമർപ്പണവും ഡോ. പി.കെ.വാരിയർ റിസർച് ഫൗണ്ടേഷൻ രൂപീകരണ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

തുടർന്നു പൊതുസമ്മേളനം എം.ടി.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അധ്യക്ഷത വഹിക്കും. സി.രാധാകൃഷ്ണൻ, നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ തുടങ്ങിയവർ പങ്കെടുക്കും.10ന് വൈകിട്ട് 3ന് അനശ്വര ഓഡിറ്റോറിയത്തിൽ നടക്കുന്ന ശാസ്ത്ര സെമിനാർ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഭൂഷൺ പട്‌വർധൻ ഉദ്ഘാടനം ചെയ്യും.

 വിവിധ വിഷയങ്ങളെക്കുറിച്ച് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. എം.വിജയകുമാർ, ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡയറക്ടർ ഡോ. തനൂജ നെസരി എന്നിവർ പ്രസംഗിക്കും. കോട്ടയ്ക്കൽ വിപിഎസ്‌വി ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ പ്രബന്ധങ്ങൾ ക്രോഡീകരിച്ചു സംസാരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com