ADVERTISEMENT

കോട്ടയ്ക്കൽ ∙ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ.പി.കെ.വാരിയരുടെ സ്മരണയ്ക്കായി ജീവനക്കാർ നിർമിച്ച ‘സ്നേഹവീടുകൾ’ ഇനി 2 നിർധന കുടുംബങ്ങൾക്ക് ആശ്വാസമാകും.11ന് വൈകിട്ട് 4.30ന് പി.കെ.വാരിയരുടെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കോട്ടയ്ക്കലിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ താക്കോൽ കൈമാറും. കിഴക്കേപുരയ്ക്കൽ ശിവകുമാറിന്റെയും പരേതനായ മതാരി അബുവിന്റെയും കുടുംബങ്ങൾക്കാണ് വീടു ലഭിക്കുന്നത്. ഇവരുടെ ദുരവസ്ഥയെക്കുറിച്ച് മനോരമ നേരത്തേ വാർത്ത നൽകിയിരുന്നു.ശിവകുമാർ (45 ) പക്ഷാഘാതം വന്നു ദീർഘനാളായി മുളിയൻകുന്നിലെ വാടക വീട്ടിൽ കിടപ്പിലാണ്.

വാർത്തയെത്തുടർന്ന് ജീവകാരുണ്യ പ്രവർത്തകരായ നാസർ മാനു, ഫൈസൽ കോട്ടയ്ക്കൽ എന്നിവർ ഇടപെടുകയും കോട്ടയ്ക്കൽ - മാറാക്കര റോഡിലെ മദ്രസപ്പടിയിൽ 3 സെന്റ് സ്ഥലം സ്വകാര്യവ്യക്തി സൗജന്യമായി നൽകുകയും ചെയ്തു. ഈ സ്ഥലത്താണ് ആര്യവൈദ്യശാല വീടു വച്ചു നൽകിയത്. ദീർഘകാലം കാൻസർ രോഗത്തോട് മല്ലിട്ട് മാതാരി അബു 8 മാസം മുൻപ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സുബൈദ പാറയിൽ സ്ട്രീറ്റിലെ വാടക ക്വാർട്ടേഴ്സിലാണ് കഴിയുന്നത്. ഇവർക്കായി നാട്ടുകാർ വാങ്ങിയ വില്ലൂരിലെ 3 സെന്റ് സ്ഥലത്താണ് ആര്യവൈദ്യശാലയുടെ വീട് ഉയരുക. കഴിഞ്ഞ ഫെബ്രുവരി 24 ന് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം. വാരിയരാണ് ഇരു വീടുകൾക്കും തറക്കല്ലിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com