ADVERTISEMENT

മഞ്ചേരി∙ പെരുന്നാൾ സമ്മാനമായി ലഭിച്ച കുഞ്ഞൻ കോഴിമുട്ട കൗതുകമാകുന്നു. പുരാവസ്തു സൂക്ഷിപ്പുകാരൻ മുള്ളമ്പാറ സലീം പടവണ്ണയ്ക്കാണ് പെരുന്നാൾ സമ്മാനമായി അപൂർവ സമ്മാനം ലഭിച്ചത്. സലീമിന്റെ പുരാവസ്തു ശേഖരത്തിൽ വേറിട്ട കൗതുകമാകും ഈ കുഞ്ഞൻ മുട്ട .2.4 സെന്റിമീറ്റർ നീളവും 1.9 സെന്റി മീറ്റർ വീതിയും 5.25 ഗ്രാം തൂക്കവുമാണ് മുട്ടയ്ക്കുള്ളത്. യുഎസിലെ വെസ്റ്റ് വെർജീനിയ സ്വദേശി ‍ ഡോണി റസ്സൽ ആണ് ലോകത്തിലെ ഏറ്റവും ചെറിയ കോഴിമുട്ട ഇതിനകം സ്വന്തമാക്കിയതെന്ന് സലീം പറയുന്നു. 2.1 സെന്റീമീറ്റർ നീളവും 3.46 ഗ്രാം ഭാരവുമുണ്ടതിന്. 

ഇന്ത്യയിൽ നാസിക് സ്വദേശി യാഷ് വിജയ് പവാറിന്റെ കൈവശം 2.5 സെന്റിമീറ്റർ നീളവും 2 സെന്റിമീറ്റർ വീതിയും 5.84 ഗ്രാം ഭാരവുമുള്ള മുട്ട ലഭിച്ചിരുന്നു. പൂക്കോട്ടും പാടം  ചെനക്കൽ അബ്ദുൽ സലാമിന്റെ വീട്ടിലെ കോഴിയാണ് ഈ കുഞ്ഞൻ മുട്ട ചരിത്രത്തിലേക്ക് നൽകിയത്. ചരിത്രാന്വേഷകൻ എന്ന നിലയ്ക്ക് സലാം പെരുന്നാളിനു വിശേഷ സമ്മാനം നൽകുകയായിരുന്നു. ഒരു മാസത്തോളം ശീതീകരണിയിൽ സൂക്ഷിക്കും. പിന്നീട് വെള്ളയും മഞ്ഞയും ഒഴിവാക്കി തോട് (ഷെൽ) സൂക്ഷിക്കുമെന്ന് സലീം പറയുന്നു. ബന്ധുക്കളും നാട്ടുകാരും കുഞ്ഞൻ മുട്ടയുടെ കൗതുകം കാണാൻ എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com