ഒന്നേകാൽ കോടിയുടെ കുഴൽപണം പിടികൂടി

indian rupee REUTERS
SHARE

പെരിന്തൽമണ്ണ ∙ മതിയായ രേഖകളില്ലാതെ പിക്കപ്പ് വാനിൽനിന്ന് 1,24,39,250 രൂപ പിടിച്ചെടുത്തു. പാതായ്‌ക്കര തണ്ണീർപന്തലിൽ വച്ച് എടത്തനാട്ടുകര സ്വദേശികളായ ചുങ്കൻ വീട്ടിൽ ഷംസുദ്ദീൻ (36), തൈക്കാട്ടിൽ ഷാഹുൽഹമീദ് (38) എന്നിവരിൽനിന്നാണ് കുഴൽപണം പിടികൂടിയത്. പിക്കപ്പ് വാനിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ തുക. വാഹനവും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

പിടിച്ചെടുത്ത തുക കോടതിക്ക് കൈമാറി. തുടർ നടപടികൾക്കായി ഇൻകംടാക്‌സ് വിഭാഗത്തിനും എൻഫോഴ്‌സ്മെന്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്‌പി പി.സന്തോഷ് കുമാർ, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ സി.കെ.നൗഷാദ്, ജൂനിയർ എസ്ഐ ശൈലേഷ് എന്നിവർ നട‌ത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് പണം പിടികൂടിയത്. എഎസ്‌ഐ വിശ്വംഭരൻ, സിപിഒ ഷൈജു മാത്യു, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}