ADVERTISEMENT

മലപ്പുറം∙ മഹാത്മാ ഗാന്ധിജിയുടെ അപൂർവ ചിത്രങ്ങളിലൂടെ സ്വാതന്ത്ര്യസമര കാലഘട്ടത്തെ ഒരിക്കൽക്കൂടി ഓർമയിലേക്കെത്തിക്കുകയാണ് മഞ്ചേരി മുള്ളമ്പാറ സ്വദേശി അബ്ദുൽ സലീം പടവണ്ണ. ഗാന്ധിജിയുടെ അപൂർവങ്ങളിൽ അപൂർവങ്ങളായ 750 ചിത്രങ്ങളാണ് സലീമിന്റെ പക്കലുള്ളത്. ഗാന്ധിജിയുടെ ചിത്രം പതിച്ച ലണ്ടൻ പോസ്റ്റ് കാർഡുകളാണ് ഈ ശേഖരത്തിൽ പ്രധാനമായും.

ഗാന്ധിജിയുടെ കുട്ടിക്കാലം, ദക്ഷിണാഫ്രിക്കൻ കാലം, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കാലഘട്ടം എന്നിങ്ങനെ ഗാന്ധിജിയുടെ ജീവിതത്തിന്റെ ഒരു ചിത്രചരിത്രം ഈ ശേഖരത്തിലൂടെ നമുക്കു മുൻപിൽ തെളിയുന്നു. രാജസ്ഥാൻ സ്വദേശിയായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനിൽനിന്നാണ് ഈ ചിത്രങ്ങൾ വാങ്ങിച്ചത്. അദ്ദേഹം ഫെയ്സ് ബുക്കിൽ അപൂർവമായ ഒരു ഗാന്ധിച്ചിത്രം പങ്കുവച്ചിരുന്നു.

ഇതു കണ്ണിൽപ്പെട്ട അബ്ദുൽ സലീം അദ്ദേഹത്തെ സമീപിക്കുകയും ഇതുപോലുള്ള വേറെയും ചിത്രങ്ങളുണ്ടോ എന്നന്വേഷിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള 750 ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നു പറഞ്ഞപ്പോൾ വലിയൊരു തുക കൊടുത്ത് അവയെല്ലാം സ്വന്തമാക്കുകയായിരുന്നു. ഏകദേശം നാലു വർഷമായി ഈ ശേഖരം സലീമിന്റെ കയ്യിലെത്തിയിട്ട്. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നടന്ന ചരിത്രകോൺഗ്രസിൽ ഉൾപ്പെടെ ഈ ചിത്രങ്ങൾ ഇതിനകം പ്രദർശിപ്പിച്ചു കഴിഞ്ഞു. ചരിത്രം ഇഷ്ടപ്പെടുന്ന സലീമിന്റെ പക്കൽ സാമന്യം വലിയ പുരാവസ്തു ശേഖരം ഇപ്പോൾത്തന്നെയുണ്ട്. സലീമിന്റെ ശേഖരത്തിലുള്ള ചില അപൂർവ ഗാന്ധി ചിത്രങ്ങൾ നമുക്കൊന്നു കണ്ടാലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com