ADVERTISEMENT

പെരിന്തൽമണ്ണ ∙ ലീ ക്യാപിറ്റൽ നിക്ഷേപത്തട്ടിപ്പ് നടന്നിട്ട് 10 വർഷം. തട്ടിപ്പിന് ഇരയായത് ആയിരക്കണക്കിന് നിക്ഷേപകർ. ഇരകൾക്ക് ഇനിയും നീതി അകലെ. പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെ. പണം നഷ്‌ടപ്പെട്ട ആയിരക്കണക്കിന് ആളുകൾ ഇരുട്ടിൽ തപ്പുന്നു. സംസ്ഥാനത്താകെ നടന്ന തട്ടിപ്പിൽ ജില്ലയിലെ നിക്ഷേപകർക്കു നഷ്ടപ്പെട്ടതു വൻ തുക.

പെരിന്തൽമണ്ണയിൽ മാത്രം മൂന്നരക്കോടി

ജില്ലയിലാകെ 13 കോടി നഷ്ടപ്പെട്ടപ്പോൾ അതിൽ 3 കോടി പെരിന്തൽണ്ണയിൽ നിന്നുള്ളവർക്കാണ്. ഇത് പരാതിയുമായി രംഗത്തെത്തിയവരുടെ മാത്രം കണക്കാണ്. മാനഹാനി ഭയന്ന് പരാതി നൽകാത്തവരുടെ നഷ്ടപ്പെട്ട തുക ഇതിലുമെത്രയോ വലുതാണ്. അതത് പ്രദേശങ്ങളിൽ ജനസ്വാധീനമുള്ളവരെ ഏജന്റുമാരാക്കിയായിരുന്നു തട്ടിപ്പ്. മുഖ്യ സൂത്രധാരനായ കൊല്ലം നിലമേൽ സ്വദേശിയെ ഇനിയും പിടികൂടാനായിട്ടില്ല. പണമെല്ലാം എവിടെ പോയെന്നതിനും ഉത്തരമില്ല.

നിക്ഷേപം സ്വീകരിച്ചത് 7 വർഷം

2007 മുതൽ 2013 വരെയാണ് ആളുകളെ കബളിപ്പിച്ച് നിക്ഷേപം സ്വീകരിച്ചത്. ആദ്യ മാസങ്ങളിൽ നല്ല ലാഭം ലഭിച്ചു തുടങ്ങിയതോടെ ഓരോ നിക്ഷേപകനും ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം പണം ശേഖരിച്ച് ഏജന്റുമാരെ ഏൽപിച്ചു. ബ്രാഞ്ച് ഓഫിസുകൾ പൂട്ടി ഉടമയും ബന്ധപ്പെട്ടവരും മുങ്ങിയതോടെയാണ് തട്ടിപ്പു മനസ്സിലായത്. പരാതികളുമായി ഇക്കാലമത്രയും പൊലീസ് സ്‌റ്റേഷനുകൾ കയറിയിറങ്ങുകയാണ് നിക്ഷേപകർ.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസന്വേഷിച്ചത്. ഇപ്പോൾ അന്വേഷണം ഏറെക്കുറെ നിലച്ച മട്ടാണ്. പണം നഷ്‌ടപ്പെട്ട് ദുരിതത്തിലായ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഗ്രാമങ്ങളിലുള്ളത്. ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ വർഷങ്ങളായി തുടരുകയാണ്. പണം നഷ്‌ടപ്പെട്ടവർ നൽകിയ പൊതു പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. സ്വകാര്യ പരാതികൾ വിവിധ കോടതികളുടെ പരിഗണനയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com