കൈകാലുകൾ കെട്ടി ജലപ്പരപ്പിൽ മലർന്ന് കിടന്ന് സാഹസിക പ്രകടനം

ചേലേമ്പ്രയിൽ കുളത്തിലെ സാഹസിക പ്രകടനം നടത്തുന്ന പി.വിഹാൻ.
SHARE

തേഞ്ഞിപ്പലം ∙ കൈകാലുകൾ കെട്ടി കുളത്തിലെ ജലപ്പരപ്പിൽ രണ്ട് മണിക്കൂർ മലർന്ന് കിടന്ന് വിദ്യാർഥിയുടെ സാഹസിക പ്രകടനം. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും ചേലേമ്പ്ര സിംഫിൻ സ്വിമ്മിങ് അക്കാദമി താരവുമായ പി.വിഹാൻ (9) ആണ് സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം പ്രമാണിച്ച് വിസ്മയിപ്പിച്ചത്. ചേലേമ്പ്ര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിക്കുളത്തിലാണ് വിഹാൻ വിസ്മയ കാഴ്ച ഒരുക്കിയത്. രാമനാട്ടുകര അപ്പോളോ വില്ലയിൽ കൊളത്തറ മഹേഷ്– പ്രജിത ദമ്പതികളുടെ മകനാണ് വിഹാൻ. 

ഹാഷിർ ചേലൂപാടം ആണു പരിശീലകൻ. പി.അബ്ദുൽ ഹമീദ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീല, വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്, സി.പി.ഷബീറലി, സിംഫിൻ അക്കാദമി ഭാരവാഹികളായ വി.സുരേഷ്, കെ.ആർ.ശ്രീഹരി, പി.പുരുഷോത്തമൻ, വി.ജ്യോതി ബസു, ബാലകൃഷ്ണൻ പള്ളിക്കുളങ്ങര, പഞ്ചായത്ത് അംഗങ്ങളായ അസീസ് പാറയിൽ, ഇക്ബാൽ പൈങ്ങോട്ടൂർ, ഹഫ്സത്ത് ബീവി, പി. പ്രതീഷ്, മുഹമ്മദ് അസ്‍‌ലം തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA