ADVERTISEMENT

താഴേക്കോട് ∙ നാടിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ ത്യജിച്ച വല്യുപ്പയുടെ ഓർമ മനസ്സിൽ മാത്രമല്ല, വീടിന്റെ ഷോകേസിലും ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട് കളപ്പാട്ടിൽ ഹുസൈൻ. 1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ടു ബ്രിട്ടിഷുകാർ അറസ്റ്റ് ചെയ്തു കോയമ്പത്തൂർ സെൻട്രൽ ജയിലിൽ വച്ച് വിചാരണ കൂടാതെ തൂക്കിലേറ്റിയ കളപ്പാട്ടിൽ മമ്മൂട്ടിയുടെ പേരമകനാണു ഹുസൈൻ. 

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖയാണ് ഹുസൈൻ സൂക്ഷിച്ചു വച്ചിരിക്കുന്നത്. കോയമ്പത്തൂർ സെൻട്രൽ ജയിൽ ആർക്കൈവ്സിൽ നിന്നു 1982–ൽ ഹുസൈന്റെ പിതാവ് കുഞ്ഞി മുഹമ്മദാണു രേഖ കണ്ടെടുത്ത് അതിന്റെ പകർപ്പ് കൊണ്ടുവന്നത്. ബ്രിട്ടിഷുകാർ തൂക്കിലേറ്റുമ്പോൾ മമ്മുട്ടിക്ക് 25 വയസ്സായിരുന്നു പ്രായം. പരേതയായ തിത്തു ആണു ഭാര്യ. പരേതയായ ഫാത്തിമയാണ് മറ്റൊരു മകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com