ADVERTISEMENT

മലപ്പുറം ∙ എംഎസ്പി പരേഡ് ഗ്രൗണ്ടിൽ രാവിലെ 8നു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി വി.അബ്ദുറഹിമാൻ അഭിവാദ്യം സ്വീകരിക്കും. പരേഡിന് എംഎസ്പി അസി. കമൻഡാന്റ് നേതൃത്വം നൽകും. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം പൂർണ തോതിൽ നടക്കുന്ന ആദ്യത്തെ സ്വാതന്ത്ര്യ ദിന പരേഡാണ് ഇത്തവണത്തേത്. സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും മന്ത്രി പരേഡ് ഗ്രൗണ്ടിലെത്തുക. 

പരേഡിനു മുന്നോടിയായി സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രഭാതഭേരി നടക്കും. മികച്ച പ്രകടനം നടത്തുന്ന ടീമിനു സമ്മാനമുണ്ടാകും. പരേഡിൽ എംഎസ്പി, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന തുടങ്ങിയ സേനാ വിഭാഗങ്ങളും എൻസിസി, എസ്പിസി, സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് തുടങ്ങിയവയും അണിനിരക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com