മലപ്പുറം ജില്ലയിൽ ഇന്ന് (17-08-2022); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

വില്വമംഗലം ദിനാഘോഷം നാളെ തവനൂരിൽ

തവനൂർ ∙വില്വമംഗലം ദിനാഘോഷം നാളെ തവനൂരിൽ നടക്കും.  ഭക്തകവി വില്ല്വമംഗലം താമസിച്ചിരുന്നതെന്നു കരുതുന്ന തവനൂർ ഇല്ലത്തറയിൽ നടക്കുന്ന ആഘോഷപരിപാടികൾ അജിത് കൊളാടി ഉദ്ഘാടനം ചെയ്യും.  ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് വർഷംതോറും വില്ല്വമംഗലം ദിനാഘോഷം സംഘടിപ്പിക്കുന്നത്.

അധ്യാപകർ

∙ കൽപകഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൻ ഇംഗ്ലിഷ്, സൈക്കോളജി, കംപ്യൂട്ടർ സയൻസ്, ജേണലിസം, മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 24ന് 2ന്.

∙ കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനത്തിനുള്ള ഇന്റർവ്യൂ ഇന്നും 19നും നടക്കും. റാങ്ക് ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളിലെയും ( സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ) 300 വരെ റാങ്ക് ഉള്ളവർ 17ന് 9:30നും 301 മുതൽ 500 വരെയുള്ളവർ 19ന്  9നും എത്തണം.

ലാബ് ടെക്നിഷ്യൻ

∙ വളാഞ്ചേരി നഗരസഭ പിഎച്ച്സിയിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 23ന് 11മണിക്ക് നഗരസഭ കാര്യാലയത്തിൽ.

കാർഷിക സൗഹൃദ സംഗമം ഇന്ന്

പൊന്നാനി ∙ പിസിഡബ്ലൂഎഫും ജില്ലാ കൃഷി വിജ്ഞാൻ കേന്ദ്രവും ചേർന്ന് ഇന്ന് കാർഷിക സൗഹൃദ സംഗമം ആചരിക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തവനൂർ കേളപ്പജി കെവികെ ഹാളിൽ  2ന് പരിപാടികൾ‌ തുടങ്ങും.

അഷ്ടമി രോഹിണി 

തിരുനാവായ ∙ നവാമുകുന്ദ ക്ഷേത്രത്തിൽ നാളെ അഷ്ടമി രോഹിണി ആഘോഷിക്കും. നവകം, പഞ്ചഗവ്യം, വിശേഷാൽപൂജ എന്നിവ ഉണ്ടാകും. രാവിലെയും വൈകിട്ടും കാഴ്ചശീവേലി, ഓട്ടൻതുള്ളൽ, അന്നദാനം, ചുറ്റുവിളക്ക്, തായമ്പക എന്നിവയും ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}