പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സിദ്ധൻ അറസ്റ്റിൽ, തട്ടിപ്പിനിരയായവർ നിരവധി

  മുഹമ്മദ്
മുഹമ്മദ്
SHARE

കൊണ്ടോട്ടി ∙ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദ് (47) ആണ് ചാവക്കാട്ടെ വീട്ടിൽനിന്നു പിടിയിലായത്.2 വർഷം മുൻപു പെൺകുട്ടിയുടെ മാതാവിനെ ചികിത്സിക്കാൻ കൊണ്ടോട്ടി മേഖലയിലെ വീട്ടിലെത്തിയ സമയത്താണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണു കേസ്. മതിയായ യോഗ്യതകളൊന്നും ഇല്ലാത്ത ആളാണു മുഹമ്മദ് എന്നും ചികിത്സയുടെ പേരില്‍ പലരെയും തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടിയതറിഞ്ഞ് പരാതിയുമായി പലരും സ്റ്റേഷനിലെത്തി.

ഡിവൈഎസ്പി കെ.അഷ്റഫ്, ഇൻസ്പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ നൗഫൽ, പ്രത്യേക അന്വേഷണ സംഘത്തിലെ പി.സഞ്ജീവ്, ഷബീർ, രതീഷ് ഒളരിയന്‍, സബീഷ്, സി.സുബ്രഹ്മണ്യൻ, വി.വിമല എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}