ADVERTISEMENT
കാളികാവ് ∙ മീൻ വളർത്ത‌ുന്ന ക‌്വാറിയിൽ വിഷം കലക്കിയതായി പൊലീസിൽ പരാതി. കാളികാവ് പ‌ൂങ്ങേട് പാറച്ചോലയിലെ തൃപ്പിനിക്കാടൻ കബീറിന്റെ ക്വാറിയിലാണ് വിഷം കലക്കിയത്. വാള, സിലോപ്പി ത‌ുടങ്ങിയ എട്ട‌ു കിലോ വരെ ത‌ൂക്കം ലഭിക്ക‌ുന്ന മത്സ്യങ്ങളാണ് ചത്തത്.  വിളവെട‌ുപ്പ് നടത്താനിരിക്കെയാണ് സംഭവം. ഫിഷറീസ് വക‌ുപ്പിന്റെ സാങ്കേതിക സഹായത്തോടെ പാറച്ചോല ക്വാറി ജലാശയത്തിലാണ് മത്സ്യം വളർത്ത‌ുന്നത്. കഴിഞ്ഞ വർഷവ‌ും വിളവെട‌ുപ്പിനട‌ുത്ത ദിവസം ഇതേ പോലെ വിഷം കലക്കിയതായി പരാതിയ‌ുണ്ടായിര‌ുന്ന‌ു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com