കേന്ദ്രസേനയെ എത്തിക്കാനായി എയർഫോഴ്സിന്റെ വലിയ വിമാനം കരിപ്പൂരിൽ; വേണ്ടി വന്നത് രണ്ടു വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം

SHARE

കരിപ്പൂർ ∙ നിലവിൽ സർവീസ് അനുമതിയില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനമിറങ്ങി. ഡി ശ്രേണിയിൽപ്പെട്ട വലിയ വിമാനമാണു കേന്ദ്രസേനയെ എത്തിക്കാനായി പ്രത്യേക അനുമതിയോടെ കരിപ്പൂരിലെത്തിയത്. ഗജരാജ എന്നറിയപ്പെടുന്ന എയർഫോഴ്സിന്റെ ഐഎൽ 76 വിമാനമാണ് ഇറങ്ങിയത്. ഈ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലമാണ് അനുവദിച്ചത്. 

കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയ വിമാനം ഇന്നലെ രാവിലെ സുരക്ഷാ ദൗത്യം നിർവഹിച്ച ശേഷമാണു മടങ്ങിയത്. കേന്ദ്രസേനയെ എത്തിക്കാനും തിരിച്ചു കൊണ്ടുപോകാനുമാണ് വിമാനം എത്തിയതെന്നു പറഞ്ഞ അധികൃതർ ഇതേക്കുറിച്ചു കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}