ADVERTISEMENT

പിഎം കിസാൻ പദ്ധതി; വിവരം നൽകണം 

∙ പിഎം കിസാൻ പദ്ധതിയിൽ ജില്ലയിലെ  ഗുണഭോക്താക്കൾ 30ന് അകം പോർട്ടലിൽ വിവരങ്ങൾ നൽകണം.  വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല.  കർഷകർ എയിംസ് www.aims.kerala.gov.in  പോർട്ടലിൽ ലോഗിൻ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങൾ ചേർത്ത് അപേക്ഷ ഓൺലൈനായി കൃഷിഭവനിലേക്ക് നൽകണം. കൂടുതൽ വിവരങ്ങൾക്ക് : ടോൾഫ്രീ നമ്പർ  1800-425-1661, പിഎം കിസാൻ സംസ്ഥാന ഹെൽപ് ഡെസ്‌ക് നമ്പർ 0471-2964022, 2304022.

മാറ്റിവച്ചു  

∙ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ഇന്ന്  നടത്താനിരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യ മേഖലാ ഗ്രാന്റ് വിനിയോഗ മാർഗരേഖ സംബന്ധിച്ച ഓറിയന്റേഷൻ പരിപാടി 26 ലേക്ക് മാറ്റി. 

∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം  കെ.ബൈജുനാഥ് ഇന്ന് ‌10.30ന് തിരൂർ മരാമത്ത് റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിങ് റദ്ദാക്കി. അടുത്ത സിറ്റിങ് ഒക്ടോബർ 21ന് നടക്കും.

പഠനമുറി 

∙ പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് പഠനമുറി പദ്ധതിയിൽ സർക്കാർ, എയ്ഡഡ്, സ്പെഷൽ, ടെക്നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ 8 മുതൽ12 വരെ ക്ലാസുകളിൽ പഠിക്കുന്ന, താനൂർ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലെയും നഗരസഭയിലെയും വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരും 800 സ്ക്വയർ ഫീറ്റിൽ താഴെ വിസ്തീർണമുള്ള വീടുള്ളവരും മറ്റ് ഏജൻസികളിൽ നിന്ന് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. 9746 689 602.

അധ്യാപകർ 

∙ പറവണ്ണ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 26ന് 10ന്.
∙ നിറമരുതൂർ ഹൈസ്കൂളിൽ ഗണിതം, ഇംഗ്ലിഷ്, സംസ്കൃതം അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച നാളെ 10ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com