പതിറ്റാണ്ട് പിന്നിട്ട ബന്ധം, അംഗരക്ഷകർ മാത്രമല്ല കുടുംബാംഗങ്ങൾ തന്നെ; ഉമ്മർ ഷരീഫും ശശികുമാറും പറയുന്നു

ഉമ്മറും ശശികുമാറും
SHARE

മലപ്പുറം ∙ തിരുവനന്തപുരം സ്വദേശികളായ എം.ഉമ്മർ ഷരീഫും പി.ശശികുമാറും ആര്യാടൻ മുഹമ്മദിന് അംഗരക്ഷകർ മാത്രമായിരുന്നില്ല, കുടുംബാംഗങ്ങൾ തന്നെയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ ഉമ്മർ ഷരീഫും ശശികുമാറും പത്തിലേറെ വർഷമായി ആര്യാടന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർമാരായി ജോലി തുടങ്ങിയിട്ട്. ഇന്നു മുതൽ ഇന്നോളം അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങൾക്കും സഹായമായി നിന്നത് ഇവരായിരുന്നു.

മുഖം നോക്കാതെ നീതിപൂർവം മാത്രം വിഷയങ്ങളിൽ ഇടപെടുന്നയാളായിരുന്നു അദ്ദേഹമെന്ന് ഇരുവരും പറയുന്നു. അദ്ദേഹത്തിന്റെ മൊബൈലിലേക്ക് ഭീഷണി കോളുകൾ വരാറുണ്ട്. ഇത് അദ്ദേഹത്തോടു പറയുമ്പോൾ മൈൻഡ് ചെയ്യേണ്ട എന്നായിരിക്കും മറുപടി. കൂസലില്ലായ്മയായിരുന്നു മുഖമുദ്ര. ഒരു ദിവസം രാത്രി ജില്ലയിലെ മലയോരമേഖലയിലെ രാഷ്ട്രീയ പരിപാടി കഴിഞ്ഞു മടങ്ങുമ്പോൾ ഒരുകൂട്ടം ആളുകൾ കാറിനു നേരെ വരുന്നു.

ആര്യാടന്റെ കാറാണെന്നു കണ്ടതോടെ ബഹളവും കൂവി വിളി പോല‌െ ശബ്ദങ്ങളും ഉയർന്നു. വണ്ടി നിർത്താൻ പറഞ്ഞ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് എന്താണ് പ്രശ്നമെന്നായി ആര്യാടൻ. കൂവി വിളിച്ചതല്ലെന്നും നേതാവിന്റെ വണ്ടി കണ്ടപ്പോൾ ആർപ്പു വിളിച്ചതാണെന്നുമായിരുന്നു അവരുടെ മറുപടി. അദ്ദേഹം തിരികെ വണ്ടിയിൽ കയറി യാത്ര തുടർന്നു. തന്നോടൊപ്പം ആളുണ്ടെങ്കിലും ഇല്ലെങ്കിലും പറയാനുള്ളത് പറയും. ചെയ്യാനുള്ളതു ചെയ്യും. അതായിരുന്നു ശീലം – ഉമ്മർ ഷരീഫ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA