ADVERTISEMENT

പൊന്നാനി ∙ കടൽ ജലം കായലിലേക്കു കയറി പുതുപൊന്നാനിയിൽ മത്സ്യക്കൃഷിക്ക് വൻ നാശം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങി. പുതുപൊന്നാനി കായൽ പ്രദേശത്ത് മത്സ്യക്കൃഷി നടത്തിയിരുന്ന പാലയ്ക്കൽ അലിയുടെ കൃഷിയിടത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്തത്. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കുന്ന കടൽ ജലം പെട്ടെന്ന് തള്ളിയെത്തിയതാണ് മീനുകളുടെ നാശത്തിന് കാരണമെന്നാണ് വിലയിരുത്തൽ. 

കരിമീൻ, ചെമ്പല്ലി, കാളാ‍ഞ്ചി തുടങ്ങിയ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തത്. 400 കിലോഗ്രാം കാളാഞ്ചി, 200 കിലോഗ്രാം കരിമീൻ, 150 കിലോഗ്രാം ചെമ്പല്ലി എന്നിവയാണ് നഷ്ടമായത്. അടുത്ത സീസണിലേക്കായി കരുതിവച്ചിരുന്ന രണ്ടായിരത്തോളം മീൻകുഞ്ഞുങ്ങളും ചത്തു. പൊന്നാനി ഫിഷറീസ് ഇൻ‌സ്പെക്ടർ ശ്രീജേഷ്, എക്സ്റ്റൻഷൻ ഓഫിസർ അംജദ് എന്നിവർ കൃഷിയിടത്തിലെത്തി നഷ്ടം വിലയിരുത്തി.  5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com