മൂന്നിയൂർ പാറക്കടവിൽ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരുക്ക്
Mail This Article
×
തിരൂരങ്ങാടി ∙ മൂന്നിയൂർ പാറക്കടവിൽ ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരുക്കേറ്റു. ചെമ്മാട്– കോഴിക്കോട് റോഡിൽ പാറക്കടവ് പാലത്തിന് സമീപത്താണ് അപകടം. വേങ്ങരയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബർസ ബസും, രാമനാട്ടുകരയിൽ നിന്ന് ചെമ്മാട്ടേക്ക് വരികയായിരുന്ന കെപിഎം ബസുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് അപകടം. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.