കൂടിക്കാഴ്ച നാളെ
ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
തൊഴിൽ പരിശീലനം
നിലമ്പൂർ കാരാട് കൊത്തെലെൻഗോ റീഹാബിലിറ്റേഷൻ സെന്ററിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. 8848654990
പ്രബന്ധം ക്ഷണിച്ചു
നിലമ്പൂർ അമൽ കോളജിൽ ജനുവരി അവസാനവാരം നടത്തുന്ന രാജ്യാന്തര അറബിക് സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. 9496467315, www.amalit.in