മലപ്പുറം ∙ ജില്ലയിലെ കെഎസ്ആർടിസിയുടെ 3 ഡിപ്പോകളിൽനിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര. 2 ദിവസത്തെ പാക്കേജാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ട വഴിയാണ് യാത്ര. മലപ്പുറം ഡിപ്പോയിൽനിന്ന് ഡിസംബർ 10നും പെരിന്തൽമണ്ണയിൽനിന്ന് 20നുമാണ് യാത്ര. നിലമ്പൂരിൽനിന്ന് 17നും 30നും പുറപ്പെടുന്ന 2 ട്രിപ്പുകളുമുണ്ട്.
മലപ്പുറം, പെരിന്തൽമണ്ണ ഡിപ്പോകളിൽനിന്ന് ആദ്യ ദിനം പുലർച്ചെ പുറപ്പെട്ട് കുമരകത്ത് ബോട്ടിങ് നടത്തിയ ശേഷം രാത്രി പത്തനംതിട്ടയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം.അവിടെനിന്ന് പിറ്റേന്ന് രാവിലെ 7ന് ഗവിയിലേക്ക് പുറപ്പെടും. ഗവിയിലും ബോട്ടിങ് ഉണ്ട്. ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയാണ് പാക്കേജ്. വിവരങ്ങൾക്ക്: മലപ്പുറം –9446389823, 9995726885, പെരിന്തൽമണ്ണ– 9048848436, 9544088226. നിലമ്പൂർ – 7012968595, 9846869969.