മലപ്പുറം ജില്ലയിൽ ഇന്ന് (01-12-2022); അറിയാൻ, ഓർക്കാൻ
Mail This Article
മൂന്നാക്കൽ ഉർസെ രിഫാഈ മജ്‌ലിസ് ഇന്ന്
വളാഞ്ചേരി ∙ മൂന്നാക്കൽ റൗസത്തുസ്വാലിഹീൻ അക്കാദമിയുടെ ഉർസെ രിഫാഈ മജ്‌ലിസ് ഇന്നു രാത്രി 7നു നടക്കും. അലി ബാഫഖി തങ്ങൾ, ആറ്റക്കോയ തങ്ങൾ മാവണ്ടിയൂർ, ശിഹാബുദ്ദീൻ ബുഖാരി കരേക്കാട്, അബ്ദുസ്സലാം സഅദി അൽ ബുഖാരി വെട്ടിച്ചിറ എന്നിവർ നേതൃത്വം നൽകും. ഫോക്‌ലോർ അവാർഡ് ജേതാവ് ഡോ. ഉസ്മാൻകോയ കാപ്പാടും സംഘവും രിഫാഈ മജ്‌ലിസും. അബ്ദുസ്സമദ് സഖാഫി മായനാട് അനുസ്മരണ പ്രഭാഷണവും നടത്തുമെന്ന് സംഘാടകരായ യഹ്‌യ നഈമി മൂന്നാക്കൽ, ഹുസൈൻ ഷാഹിഖ് ജിഫ്രി മുഈനി, മുബഷിർ അഹ്സനി പള്ളിശ്ശേരി, നിസാർ നഈമി വെങ്ങാട് എന്നിവർ അറിയിച്ചു.
ലാബ് ടെക്നിഷ്യൻനിയമനം
∙ പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയോഗിക്കുന്നതിനുള്ള അഭിമുഖം 3ന് 11ന് നടക്കും. 04931 240318.
വൈദ്യുതി മുടക്കം
∙ എടക്കര സെക്‌ഷന് കീഴിലെ നല്ലംതണ്ണി, ഉദിരകുളം, ഇരട്ടയാംകുളം,വെസ്റ്റ് പെരുങ്കുളം ഭാഗങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നഴ്‌സ് നിയമനം
∙ ഐടിഡിപിക്ക് കീഴിൽ നിലമ്പൂർ വെളിയംതോട് ഇന്ദിരാഗാന്ധി മെമ്മോറിയിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിന്റെ ഒഴിവുണ്ട്. പട്ടിക വർഗ വിഭാഗക്കാർക്ക് മുൻഗണന. 04931 220315.
ജില്ലാ ഇന്റർസ്കൂൾ ചെസ് ചാംപ്യൻഷിപ് 7ന്
കോട്ടയ്ക്കൽ∙ ജില്ലാ ഇന്റർ സ്കൂൾ ടീം ചെസ് ചാംപ്യൻഷിപ് 7ന് മഞ്ചേരി എച്ച്എംഎസ് എയുപി സ്കൂളിൽ നടക്കും. 7510179450.
ഓറിയന്റേഷൻ ക്ലാസ്
∙ ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസ് 2021–‘23 രണ്ടാംവർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 3ന് 9 മുതൽ സ്കൂളിൽ നടത്തും.