ADVERTISEMENT

പൊന്നാനി ∙ ടെൻഡറുകളെല്ലാം പൊട്ടി. ഹാർബർ പ്രദേശത്തെ ശുചിമുറി കോംപ്ലക്സ് തുറന്നുകൊടുക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ അഞ്ചാം വട്ട ടെൻഡർ 8ന്. ആധുനിക സൗകര്യങ്ങളോടെ ഹാർബർ പ്രദേശത്ത് നിർമാണം പൂർത്തിയാക്കിയ ശുചിമുറി കോംപ്ലക്സ് മാസങ്ങളോളമായി അടച്ചിട്ടിരിക്കുകയാണ്. സകല പണികളും പൂർത്തിയാക്കിയെങ്കിലും നടത്തിപ്പ് ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്തതിനാൽ പദ്ധതി തുടങ്ങാനാവാത്ത അവസ്ഥയിലാണ്. 

മാസം 20,000 രൂപ വാടക നിശ്ചയിച്ച് വകുപ്പ് 3 തവണ ടെൻഡർ വിളിച്ചെങ്കിലും ഒരാളും കരാർ ഏറ്റെടുക്കാൻ മുന്നോട്ടുവന്നില്ല. ഒടുവിൽ വാടക നിശ്ചയിക്കാൻ മരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. 15,000 രൂപ നിശ്ചയിച്ച് മരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം നാലാം തവണ ടെൻഡർ നടത്തിയിട്ടും ഒരാളും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ ഹാർബർ എൻജിനീയറിങ് വിഭാഗം നഗരസഭയെ സമീപിച്ച് കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനാ കൂട്ടായ്മ തുടങ്ങി പലരെയും പ്രതിസന്ധി അറിയിച്ചെങ്കിലും വാടക കേട്ട് എല്ലാവരും കയ്യൊഴിഞ്ഞു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ശുചിമുറി കോംപ്ലക്സിന് നിശ്ചയിക്കാവുന്ന പ്രതിമാസ വാടക സംബന്ധിച്ച് ഒരു സർവേ തന്നെ നടത്താൻ തീരുമാനിച്ചു. 

ഹാർബറിൽ ദിവസവും ശുചിമുറി ഉപയോഗിക്കാൻ സാധ്യതയുള്ളവരിൽനിന്നുള്ള സർവേ പ്രകാരം മാസം 5000 രൂപ വാടക നിശ്ചയിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പ് നിശ്ചയിച്ചിരിക്കുകയാണ്. ഇതനുസരിച്ചാണ് അഞ്ചാം തവണ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇൗ മാസം അവസാനത്തോടെ ശുചിമുറി കോംപ്ലക്സ് തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com