സ്വർണക്കടത്ത് തടയാൻ കരിപ്പൂർ മാതൃക എല്ലായിടത്തും നടപ്പാക്കുമെന്ന് ഡിജിപി

anil-kant-4
അനിൽകാന്ത്
SHARE

മലപ്പുറം∙ സ്വർണ കള്ളക്കടത്ത് തടയുന്നതിന് കരിപ്പൂർ  മാതൃകയിൽ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലും പൊലീസ് നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതു പരിഗണനയിലുണ്ടെന്നു ഡിജിപി അനിൽകാന്ത്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കെത്തിയതായിരുന്നു അദ്ദേഹം. ജില്ലയിൽ ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾക്കും ലഹരിക്കെതിരായ പ്രവർത്തനത്തിനുമാണു പൊലീസ് ഊന്നൽ നൽകുന്നത്. 

ജില്ലയിൽ നിലവിൽ മാവോയിസ്റ്റ് ഭീഷണിയില്ലെന്നു അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി എല്ലാ ജില്ലകളിലും നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് അനിൽകാന്ത് മലപ്പുറത്തെത്തിയത്. ചില പൊലീസ് സ്റ്റേഷനുകൾ സന്ദർശിച്ച അദ്ദേഹം മലപ്പുറം സൈബർ പൊലീസ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു.

എസ്പിക്ക് പ്രത്യേക അഭിനന്ദനം

കോഴിക്കോട് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ പൊലീസ് നിരീക്ഷണ സംവിധാനത്തിന്റെ പേരിൽ ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിനു ഡിജിപി അനിൽകാന്തിന്റെ അഭിനന്ദനം.ഈ വർഷം ജനുവരിയിലാണു രാജ്യാന്തര ടെർമിനലിനു പുറത്ത് പൊലീസ് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയത്.ഇതിനകം 77 കേസുകളിലായി 62 കിലോ സ്വർണം പിടിച്ചു. 33 കോടിയാണ് ഇതിന്റെ മൂല്യം. സ്വർണക്കടത്തുമായി ബന്ധമുള്ള 28 വാഹനങ്ങളും പിടിച്ചെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS