ADVERTISEMENT

പൊന്നാനി ∙ പോക്സോ അതിവേഗ കോടതി തൃക്കാവ് പിസിസി സൊസൈറ്റി കെട്ടിടത്തിൽ താൽക്കാലികമായി തുടങ്ങി. നിലവിലെ  പൊന്നാനി കോടതി കെട്ടിടം പുനർനിർമാണത്തിനായി കാത്തിരിക്കുകയാണ്. പോക്സോ ഉൾപ്പെടെയുള്ള കോടതികൾ ഒരു കെട്ടിടത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 

ഇതിനായി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ നിർമിക്കാനുദ്ദേശിക്കുന്ന അനക്സ് കെട്ടിടത്തിന്റെ 2 നിലകൾ ഉപയോഗപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ്. പുനർനിർമാണത്തിനു വേണ്ടി കോടതി താൽക്കാലിക കെട്ടിടത്തിലേക്കു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

പോക്സോ ജഡ്ജി സുബിത ചിറയ്ക്കൽ, പൊന്നാനി മുൻസിഫ് മജിസ്ട്രേട്ട് എം.ആർ.ദിലീപ്, ബാർ അസോസിയേഷൻ സെക്രട്ടറി പി.എൻ.സുജീർ, പ്രസിഡന്റ് സി.ധനലക്ഷ്മി, അഭിഭാഷകരായ എൻ.എ.ജോസഫ്, കെ.രവി, സുഗുണ, കെ.നൗഷാദ്, ജൂനിയർ സൂപ്രണ്ട് പുഷ്പലത, സി.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com