ADVERTISEMENT

പൊന്നാനി ∙ സിവിൽ സ്റ്റേഷനിലെ ടെറസ് ഇനി വൈദ്യുതി ഉൽപാദന കേന്ദ്രം. സൗരോർജ പ്ലാന്റ് ഉടൻ പ്രവർത്തിച്ചു തുടങ്ങും. ദിവസവും 340 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കും. 34 യൂണിറ്റ് വൈദ്യുതി ദിവസവും റവന്യു വിഭാഗത്തിന് സൗജന്യമായി നൽകും. 1150 രൂപയുടെ വൈദ്യുതിയാണ് ഓരോ ദിവസവും ആകെ ഉൽപാദിപ്പിക്കുക. 

ആകെ ഉൽപാദനത്തിന്റെ 10% റവന്യു വിഭാഗത്തിന് നൽകി ബാക്കി വൈദ്യുതി വകുപ്പ് പ്രയോജനപ്പെടുത്തും. 36 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. ദിവസവും 40 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് പൊന്നാനി എവി ഹൈസ്കൂളിലും സ്ഥാപിച്ചിട്ടുണ്ട്. ഇൗ പ്ലാന്റും ഉടൻ തന്നെ പ്രവർത്തിച്ചു തുടങ്ങും. 

സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ സ്ഥാപിച്ച പ്ലാന്റിൽ നിന്നും ലഭ്യമാകുന്ന വൈദ്യുതി മറ്റ് ഓഫിസുകൾക്ക് നൽകാൻ അനുമതിയില്ല. റവന്യു വിഭാഗത്തിലേക്കു മാത്രമേ വൈദ്യുതി പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളു. ഇൗ മാസം അവസാനത്തോടെ പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com