ADVERTISEMENT

മങ്കട ∙ സ്ഥലം ഉണ്ടെങ്കിലും വീടു വയ്ക്കാനാകാതെ ദലിത് കുടുംബം. പിതാവിന്റെ സ്വത്തായി ലഭിച്ച  40 സെന്റ് സ്ഥലത്തിന് രേഖകൾ ലഭ്യമല്ലാത്തതാണ് പ്രശ് നം. ഇടിഞ്ഞു വീഴാറായ കൂരയിൽ ഞെരുങ്ങി ജീവിതം കഴിച്ചു കൂട്ടുകയാണ് ഇവർ. 

തിരൂർക്കാട് തോണിക്കരയിലെ കളത്തിൽ ചാത്തനും സഹോദരങ്ങളുമാണ് പ സ്ഥലത്തിന്റെ രേഖകൾ ലഭിക്കാത്തത്  മൂലം വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. തോണിക്കര കളത്തിലെ ജോലിക്കാരായിരുന്ന ഇവരുടെ പിതാവ് വില കൊടുത്ത് വാങ്ങിയതാണ് 40 സെന്റ് ഭൂമി. പക്ഷേ, ആകെ കൈവശമുള്ളത് 1976ൽ കരമടച്ച രസീത് മാത്രമാണ്. 

പഴയ തറവാട് വീട് പൊളിച്ച സമയത്താണ്   ഈ നികുതി ചീട്ടെങ്കിലും കണ്ടു കിട്ടിയത്.  നികുതിയടയ്ക്കുന്നതിന് വില്ലേജ് ഓഫിസിലും പിന്നീട് താലൂക്ക് ഓഫിസിലും കയറിയിറങ്ങിയെങ്കിലും രേഖകൾ ഹാജരാക്കാനാകാത്തതിനാൽ കഴിഞ്ഞില്ല. അവകാശികളായ 4 പേർക്കും വീടുവയ്ക്കാൻ സ്ഥലം ഇവിടെയുണ്ടെങ്കിലും കാൽ നൂറ്റാണ്ടായി ഈ കുടുംബത്തിന് വീടെന്ന സ്വപ്നത്തിന്  സ്ഥലത്തിന്റെ രേഖകൾ വിലങ്ങുതടിയായി. ചാത്തനും ഭാര്യയും മകനും കുടുംബവുമടക്കം 7 പേരാണ് ഇവിടെ അന്തിയുറങ്ങുന്നത്. 

ഇവരുടെ സ്ഥലത്തിന്  നികുതിയടച്ചു ലഭിക്കുന്നതിനും രേഖകൾ ലഭ്യമാക്കുന്നതിനും സാമൂഹിക പ്രവർത്തകനായ ചോലക്കൽ കുഞ്ഞയമുവിന്റെ നേതൃത്വത്തിൽ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. രേഖകൾ ലഭ്യമായാൽ സർക്കാറിൽ നിന്നോ നാട്ടുകാരുടെ സഹായത്തോടെയോ ഈ കുടുംബത്തിന് വീടുവച്ചു നൽകാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com