വനിതാ ഫുട്ബോൾ കാണാൻ ഗാലറി കയ്യടക്കി സ്ത്രീകൾ; കരഘോഷങ്ങളോടെ കളിക്കാർക്കു വരവേൽപ്പ്

women-football
അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന–ബ്രസീൽ സൗഹൃദ വനിതാ ഫുട്ബോൾ മത്സരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും.
SHARE

അരീക്കോട് ∙ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ആവേശം പെയ്തിറങ്ങിയ നാട്ടിൽ ഇന്നലെ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഗാലറി കയ്യടക്കി സ്ത്രീകൾ. ബ്രസീൽ–അർജന്റീന വനിതാ ഫാൻസ് സൗഹൃദ മത്സരമായിരുന്നു വേദി. കേരള വിമൻസ് ലീഗ് ചാംപ്യന്മാരായ കൊച്ചി ലോഡ്സ് ഫുട്ബോൾ അക്കാദമി ടീം അംഗങ്ങളായിരുന്നു മത്സര രംഗത്ത്. വനിതകൾ നേരത്തേ എത്തി ഗാലറികളിൽ ഇടംപിടിച്ചു.

കളിക്കാർ സ്റ്റേഡിയത്തിൽ ഇറങ്ങിയതു മുതൽ കരഘോഷങ്ങളോടെയാണു വരവേറ്റത്. ബ്രസീൽ, അർജന്റീന ജഴ്സിയണിഞ്ഞെത്തിയവരുമുണ്ട്. നിറഞ്ഞു കളിച്ച വനിതാകൂട്ടത്തെ പ്രോത്സാഹിപ്പിച്ചും ഇഷ്ട ടീമുകൾക്കായി ആർപ്പു വിളിച്ചും മത്സരത്തെ ആവേശത്തിലാഴ്ത്തി. മഴയോടെ മത്സരം അവസാനിച്ചു.

ബ്രസീൽ 3, അർജന്റീന 1. മഞ്ചേരി പോക്സോ പ്രോസിക്യൂട്ടർ ആയിഷ പി.ജമാൽ, സന്തോഷ് ട്രോഫി മുൻ താരങ്ങളായ പി.ഹബീബ് റഹ്മാൻ, വൈ.പി.മുഹമ്മദ് ഷരീഫ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ഹഫ്സത്ത്, എ.ഷീജ നാലകത്ത് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ആദ്യമായാണു പഞ്ചായത്ത് സ്റ്റേഡിയത്തിൽ വനിതാ ഫുട്ബാൾ മത്സരം അരങ്ങേറുന്നത്. ലോകകപ്പ് മത്സരങ്ങളുടെ വരവേൽപിനായി വൈഎംഎ സംഘടിപ്പിച്ച ഫൂട്ട് ഫെസ്റ്റ് മഹോത്സവത്തിന്റെ ഭാഗമായി ആയിരുന്നു സൗഹൃദ മത്സരം‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS