ADVERTISEMENT

എടപ്പാൾ ∙ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സ്കൂൾ വിഭാഗത്തിൽ ജേതാക്കളായ കടകശ്ശേരി ഐഡിയൽ സ്കൂളിലെ കായികതാരങ്ങൾക്കും കോച്ച് നദീഷ് ചാക്കോ, ടീം മാനേജർ ഷാഫി അമ്മായത്ത് എന്നിവർക്കും ഉജ്വല വരവേൽപ് നൽകി. തവനൂർ പഞ്ചായത്ത്, ഐഡിയൽ സ്കൂൾ മാനേജ്മെന്റ്, ജില്ലാ അത്‍ലറ്റിക്സ് അസോസിയേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി, കുറ്റിപ്പുറം പൗരാവലി എന്നിവർ ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി.നസീറ, വൈസ് പ്രസിഡന്റ് എ.ശിവദാസൻ, ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി.കുഞ്ഞാവുഹാജി, സെക്രട്ടറി കെ.കെ.എസ്.ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേഷ് കുമാർ, തിരൂർ എഇഒ ഇ.പ്രസന്നകുമാരി, എടപ്പാൾ എഇഒ വി.കെ.നാസർ, സീനിയർ സൂപ്രണ്ട് കെ.സുരേഷ്, ജില്ലാ അത്‍ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ.കെ.രവീന്ദ്രൻ, ട്രഷറർ അബ്ദുൽ കാദർ ബാപ്പു, ഫൈസൽ എടശ്ശേരി, ഡോ. അബ്ദുല്ല പൂക്കോടൻ, വി.കെ.സതി, സെന്തിൽ കുമരൻ, ചിത്ര ഹരിദാസ് എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. 

ബാൻഡ് മേളത്തിന്റെയും സ്കൗട്സ് ആൻഡ് ഗൈഡ്സ്, എസ്പിസി തുടങ്ങിയവയുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് കുറ്റിപ്പുറം മുതൽ ഐഡിയൽ ക്യാംപസ് വരെ ജേതാക്കളെ ആനയിച്ചത്. തുടർന്ന് സ്കൂളിൽ നൽകിയ സ്വീകരണ സമ്മേളനം കെ.കെ.എസ്.ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞാവുഹാജി ആധ്യക്ഷ്യം വഹിച്ചു. സീനിയർ പ്രിൻസിപ്പൽ എഫ്.ഫിറോസ്, പ്രിയ അരവിന്ദ്, ഉമർ പുനത്തിൽ, അഭിലാഷ് ശങ്കർ, വി.മൊയ്തു, പി.വി.സിന്ധു, ഉഷ കൃഷ്ണകുമാർ, ബിന്ദു മോഹൻ, സുപ്രിയ ഉണ്ണിക്കൃഷ്ണൻ, ബിന്ദു പ്രകാശ് എന്നിവർ പ്രസംഗിച്ചു.

വെള്ളിത്തിളക്കവുമായി സുനീഷ്; സ്വീകരണമൊരുക്കി ബാലഭവൻ

കുറ്റിപ്പുറം ∙ സാമൂഹികനീതി വകുപ്പിനും തവനൂരിനും അഭിമാനമായി സുനീഷ്. സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ വിഭാഗം ജാവലിൻ ത്രോയിൽ വെള്ളി നേടിയാണ് തവനൂർ ഗവ. ബാലഭവനിലെ സുനീഷ് തിളങ്ങിയത്. സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം സ്ഥാനത്തെത്തിയ കടകശ്ശേരി ഐഡിയൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സുനീഷ്. കടകശ്ശേരി ടീമിനൊപ്പം കുറ്റിപ്പുറത്തെത്തിയ സുനീഷിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. സുരേഷ്, ബാലഭവൻ സൂപ്രണ്ട് കെ.സതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com