ADVERTISEMENT
കൽപകഞ്ചേരി ∙ മോഷ്ടാവിനെയും കളവുമുതൽ വിൽക്കാൻ സഹായിച്ച ആളെയും പൊലീസ് പിടികൂടി. കൊയിലാണ്ടി കാവുന്തറയിലെ പാറമ്മൽ ബഷീർ (മിഠാ‌യി ബഷീർ 48), കൊണ്ടോട്ടി മുതുവല്ലൂരിലെ കാവുങ്ങൽ ഷംസുദ്ദീൻ(41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെ‌യ്തത്. പരപ്പനങ്ങാടി ബൈക്ക് മോഷണത്തിലും കൽപകഞ്ചേരി, കൊളത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടെ കുട്ടികളുടെ മാല പിടിച്ചുപറിച്ച കേസുകളിലും പ്രതിയാണ് ബഷീറെന്ന് പൊലീസ് പറഞ്ഞു.  താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ എസ്ഐ ജലീൽ കറുത്തേടത്തും താനൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എസ്‍സിപിഒ ഷംസാദ്, ജംഷാദ്, ഷെറിൻബാബു, ജിനേഷ്, ഷബറുദ്ദീൻ, കെ.അഭിമന്യു, ആൽബിൻ, വിപിൻ, ഹരീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com