ADVERTISEMENT

കരിപ്പൂർ ∙ ദുബായിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വർണം യാത്രക്കാരിയുടെ അറിവോടെ കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സംഘത്തലവനെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന കോഴിക്കോട് അരക്കിണർ സ്വദേശി ഷഹീർ (28) ആണ് അറസ്റ്റിലായത്. 2022 ഡിസംബർ 22ന് ആയിരുന്നു സംഭവം. വയനാട് സ്വദേശിയായ ഡീന എന്ന യുവതി വിമാനത്താവളത്തിനു പുറത്തെത്തിച്ച സ്വർണം കവർച്ച ചെയ്യാൻ ഡീനയുടെ അറിവോടെ പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തി.കവർച്ച ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ജംനാസ്, മുഹമ്മദ് സഹദ് എന്നിവരെയും ഡീനയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ ഷഹീറിനെയാണ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.ഷഹീറിനെ ചോദ്യം ചെയ്തതിൽനിന്നു സംഘത്തിൽപെട്ട മുഴുവൻ പ്രതികളെയും കുറിച്ചു സൂചന ലഭിച്ചതായാണു വിവരം. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഎസ്പി വിജയ്ഭാരത് റെഡ്ഡി, കരിപ്പൂർ സിഐ പി.ഷിബു, കൊണ്ടോട്ടി എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ഷഹീറിനെ പിടികൂടി അന്വേഷണം നടത്തുന്നത്.

ചോക്ലേറ്റ് പെട്ടിയിൽ സ്വർണമിശ്രിതം 

കരിപ്പൂർ ∙ ചോക്ലേറ്റ് പെട്ടിയിൽ സ്വർണമിശ്രിതം ഒളിപ്പിച്ചു കടത്താനുള്ള ശ്രമം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷാഫി കൊണ്ടുവന്ന ചോക്ലേറ്റിനൊപ്പമാണ് 1.472 കിലോഗ്രാം സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. മിശ്രിതത്തിൽനിന്ന് 39.87 ലക്ഷം രൂപയുടെ 707 ഗ്രാം സ്വർണം വേർതിരിച്ചെടുത്തതായും അന്വേഷണം തുടരുന്നതായും കസ്റ്റംസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com