കളിയരങ്ങിൽ ഇന്ന് വനിതാ ഡോക്ടറുടെ കത്തിവേഷം

ഡോ. സന്ധ്യപ്രശാന്ത് വാരിയർ കഥകളി വേഷത്തിൽ  (ഫയൽ ചിത്രം)
ഡോ. സന്ധ്യപ്രശാന്ത് വാരിയർ കഥകളി വേഷത്തിൽ (ഫയൽ ചിത്രം)
SHARE

കോട്ടയ്ക്കൽ ∙ കളിയരങ്ങിൽ സ്ത്രീകൾ പൊതുവേ കുറവാണ്. കത്തിവേഷം ചെയ്യുന്ന വനിതകളുടെ എണ്ണമാകട്ടെ തീരെ ചുരുക്കവും. ഇവിടെയാണ് ഡോ. സന്ധ്യ പ്രശാന്ത് വാരിയർ എന്ന കലാകാരി വ്യത്യസ്തയാകുന്നത്. ‘ബാലിവധ’ത്തിലെ രാവണനായി ഇന്ന് വൈകിട്ട് 6.30ന് ഈ ആയുർവേദ ഡോക്ടർ വിശ്വംഭരക്ഷേത്രാങ്കണത്തിലെ അരങ്ങിലെത്തും.  തൃപ്പൂണിത്തുറ പെരുമ്പിള്ളി സ്വദേശിയായ സന്ധ്യ (37) പതിമൂന്നാം വയസ്സിലാണ് കഥകളി പഠനം തുടങ്ങിയത്. നീണ്ട ഇടവേളയ്ക്കുശേഷം 4 വർഷം മുൻപ് കോട്ടയ്ക്കൽ ഹരിദാസിന്റെ ശിക്ഷണത്തിലാണ് തുടർപഠനം. 

ഡോ. സന്ധ്യ പ്രശാന്ത്  വാരിയർ
ഡോ. സന്ധ്യ പ്രശാന്ത് വാരിയർ

കുചേലവൃത്തം, രുഗ്മിണീ സ്വയംവരം തുടങ്ങിയ കഥകളിലെ കൃഷ്ണവേഷങ്ങളാണ് കൂടുതലായി കെട്ടിയത്. അതിനിടെയാണ് കത്തിവേഷങ്ങൾ അഭ്യസിക്കണമെന്നും ആടണമെന്നുമുള്ള മോഹമുണ്ടായത്. ഹരിദാസൻ ആശാന്റെ ശിക്ഷണത്തിൽ രാവണവേഷത്തിന്റെ മാനറിസങ്ങൾ പെട്ടെന്ന് ഹൃദിസ്ഥമാക്കി.ഓട്ടൻതുള്ളൽ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, സോപാന സംഗീതം എന്നിവ അഭ്യസിച്ചിട്ടുള്ള സന്ധ്യ 2001ൽ എറണാകുളം ജില്ലാ സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. അക്ഷരശ്ലോക ആലാപനത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS