വിജയത്തിലേക്കുള്ള അനസിന്റെ ചാട്ടം വൈകല്യങ്ങളെ അതിജീവിച്ച്

anas
ലോങ്ജംപ് താരം കുഴിപ്പുറം നടുത്തൊടി മുഹമ്മദ് അനസ്
SHARE

കോട്ടയ്ക്കൽ ∙ കുഴിപ്പുറം നടുത്തൊടി മുഹമ്മദ് അനസിന് ജന്മനാ ഇടതു കൈ ഇല്ല. ജംപിങ് പിറ്റിലെത്തിയാൽ ഇല്ലാത്ത കൈയ്ക്കു പകരം ഈ യുവാവ് ആത്മവിശ്വാസം എടുത്തുവീശും. എന്നിട്ട് മികവിന്റെ പുതിയ ദൂരങ്ങളിലേക്കു ചാടും.നാലാംക്ലാസ് മുതൽ കായിക ഇനങ്ങളിൽ തൽപരനാണ് അനസ്.

സഹപാഠികളും മറ്റും ശാരീരിക വൈകല്യത്തെക്കുറിച്ച് പറയാൻ തുടങ്ങിയതോടെയാണ് എല്ലാറ്റിനേയും അതിജീവിക്കണമെന്ന വാശി മനസ്സിലുണ്ടായത്  പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്കൂളിലെ കെ.കെ.രവീന്ദ്രനെന്ന അധ്യാപകന്റെ ശിക്ഷണം അനസിലെ കായിക താരത്തെ മിനുക്കിയെടുത്തു.

ലൂയിസ് എറണാകുളം എന്ന പരിശീലകനെ ലഭിച്ചതും വഴിത്തിരിവായി. ഉപജില്ലാ, ജില്ലാ കായികമേളകളിൽ മെഡൽ നേടി. ഒറ്റക്കയ്യിൽ വായുവിൽ തുഴഞ്ഞു പറന്നു ചാടുന്ന താരം ഏറെ ശ്രദ്ധ നേടി.. 2016ൽ നടന്ന ജില്ലാ മീറ്റിലും 2 വർഷം മുൻപ് ബെംഗളൂരുവിൽ നടന്ന ദേശീയ പാരാ ഒളിംപിക്സിലും തേഞ്ഞിപ്പലത്ത്

നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിലും വെള്ളി നേടി. ഇരിങ്ങാലക്കുട, തിരൂരങ്ങാടി എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അനസ് മലപ്പുറം ഗവ.കോളജിൽ നിന്നു ബിരുദവും നേടി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗുജറാത്തിലെ ക്യാംപിലാണിപ്പോൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS