മഞ്ചേരി ∙ എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്, മഞ്ചേരി എക്സൈസ് റേഞ്ച് സംഘം എന്നിവ നെല്ലിപ്പറമ്പ്, ആനക്കയം പാണായി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 4.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. 3 പേരെ അറസ്റ്റ് ചെയ്തു.നെല്ലിപ്പറമ്പിൽനിന്നു 2.09 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ പാൻറൂയ് ഗർഗാരിയ സ്വദേശി സാഹേബിനെ (24) അറസ്റ്റ് ചെയ്തു.ആനക്കയം പാണായിൽ ഉത്തരമേഖലാ സ്ക്വാഡ് ഇൻസ്പെക്ടർ എസ്.ഷാജിയുടെ നേതൃത്വത്തിൽ, ഓട്ടോയിൽ കടത്തുകയായിരുന്ന 2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ ബർധമാൻ മാഡ്പാറ ബാബർ അലി ഷെയ്ഖ് (40),
എടരിക്കോട് തടത്തിൽ വീട്ടിൽ കോയ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.റേഞ്ച് ഇൻസ്പെക്ടർ ഇ.ടി.ഷിജു, ഇൻസ്പെക്ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫിസർമാരായ ആർ.പി.സുരേഷ് ബാബു, ഷിബു ശങ്കർ, അബ്ദുൽ വഹാബ്, ആസിഫ് ഇഖ്ബാൽ, ഓഫിസർമാരായ ഷബീറലി, സി.ടി.ഷംനാസ്, അഖിൽദാസ്, അക്ഷയ്, വിനീത്, സച്ചിൻദാസ്, വിനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.