തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ ഉദ്യോഗസ്ഥർക്കു മാത്രം

തിരൂരങ്ങാടി താലൂക്ക് മിനി സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ പൂട്ടിയിട്ട നിലയിൽ.
തിരൂരങ്ങാടി താലൂക്ക് മിനി സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ പൂട്ടിയിട്ട നിലയിൽ.
SHARE

തിരൂരങ്ങാടി ∙ മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ലഭിക്കുന്നില്ലെന്നു പരാതി.ലേബർ ഓഫിസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നീ ഓഫിസുകൾക്കടുത്തുള്ള ശുചിമുറികളാണു പൂട്ടിയിട്ടുള്ളത്. ദിവസവും സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ വരുന്ന ഓഫിസാണിത്. കൊച്ചു കുട്ടികളുമായി വരുന്നവരുണ്ട്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കണമെങ്കിൽ മറ്റു സ്ഥലത്ത് ആശ്രയിക്കണം.

ശുചിമുറി സൗകര്യം ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാനുള്ള തരത്തിലായി മാറ്റിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.മുൻപ് പരാതിപ്പെട്ടതിനെ തുടർന്ന് താൽക്കാലികമായി തുറന്നു കൊടുത്തിരുന്നെങ്കിലും വീണ്ടും പഴയ പോലെയായി. പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ സൗകര്യപ്പെടുത്തണമെന്നാണ് ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS