തിരൂരിൽ ഇന്ന് ബസ് സമരം : തിരൂർ ∙ ബസ് തൊഴിലാളികളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചതിനാൽ ഇന്ന് തിരൂരിൽ ബസുകൾ ഓടില്ല. തിരൂർ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ബസ് സ്റ്റാൻഡിലെ ശുചിമുറി തുറക്കുക, ഏഴൂർ റോഡിൽ നിർമിച്ച നടപ്പാത പൊളിച്ചുമാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
തിരൂരിൽനിന്നുള്ള ബസുകൾക്കു പുറമേ താനൂരിൽനിന്നും കുറ്റിപ്പുറത്തുനിന്നും കൂട്ടായി ഭാഗത്തേക്കു പോകുന്ന ബസുകളും പണിമുടക്കിൽ പങ്കെടുക്കും. സിഐടിയു, എസ്ടിയു, ബിഎംഎസ് സംഘടനകളിൽ പെട്ടവരാണു പങ്കെടുക്കുന്നത്. ഇന്നു രാവിലെ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തൊഴിലാളികൾ വായ മൂടിക്കെട്ടി സിവിൽ സ്റ്റേഷനിലേക്കു പ്രകടനവും നടത്തും. ബന്ധപ്പെട്ട അധികാരികൾക്ക് മുൻകൂട്ടി നോട്ടിസ് നൽകിയിരുന്നെങ്കിലും ചർച്ചയ്ക്കു വിളിച്ചിട്ടില്ലെന്ന് തൊഴിലാളി നേതാക്കൾ ആരോപിച്ചു.
നവോദയ
ജവാഹർ നവോദയ വിദ്യാലയത്തിൽ 2023–24 അധ്യയന വർഷത്തേക്കുള്ള ആറാംക്ലാസ് പ്രവേശ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 8 വരെ നീട്ടി. www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 0494–2450350.
ഒഴിവുകൾ
ഡോക്ടർ
മാറാക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയിലേക്കു ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച 8ന് രാവിലെ 11ന്. 9074433612.
കായികം
ഫുട്ബോൾ
ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം: സെവൻസ് ഫുട്ബോൾ ടൂർണമെന്റ്. ഇന്റർ മിലാൻ മുഴങ്ങാണി–പാടം ബോയ്സ് പൊന്നാണ്ടിക്കുളമ്പ് (അണ്ടർ 20) –7.00. തവക്കൽ ഗ്രൂപ്പ് മൂലാംചോല–ടൗൺ ടീം കഞ്ഞിപ്പുര–8.00
മാഘമക ഉത്സവം 4ന് കൊടിയേറും
തിരുനാവായ ∙ മാഘമക ഉത്സവം 4നു കൊടിയേറും. 5ന് നവാമുകുന്ദ ക്ഷേത്ര പരിസരത്ത് ഗായകൻ മധു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജവംശ സംഗമം, തൈപ്പൂയ ഉത്സവം എന്നിവ നടക്കും. തിരുനാവായ കൂരിയാൽച്ചുവട്ടിൽനിന്ന് കാവടി ഘോഷയാത്രയോടെയാണു തൈപ്പൂയ ഉത്സവച്ചടങ്ങ് തുടങ്ങുന്നത്. 6ന് നാഗപൂജ, ബ ലിതർപ്പണം എന്നിവ നടക്കും.