‘വേഡ്സ് ഓൺ വീൽ’ പുസ്തകവണ്ടി യാത്ര തുടങ്ങി

  മലപ്പുറം ഗവ.കോളജിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാംപസ് പുസ്‍തക യാത്ര ഉദ്ഘാടനം ചെയ്‌ത നിലമ്പൂർ ആയിഷ പ്രദർശനത്തിനു വച്ച പുസ്‌തകങ്ങൾ നോക്കുന്നു. കവി മണമ്പൂർ രാജൻ ബാബു സമീപം.
മലപ്പുറം ഗവ.കോളജിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാംപസ് പുസ്‍തക യാത്ര ഉദ്ഘാടനം ചെയ്‌ത നിലമ്പൂർ ആയിഷ പ്രദർശനത്തിനു വച്ച പുസ്‌തകങ്ങൾ നോക്കുന്നു. കവി മണമ്പൂർ രാജൻ ബാബു സമീപം.
SHARE

മലപ്പുറം ∙ ക്യാംപസുകളിലേക്ക് പുസ്തകങ്ങളുമായി എത്തുന്ന ‘വേഡ്സ് ഓൺ വീൽ’ പുസ്തകവണ്ടി മലപ്പുറം ഗവ. കോളജിലെ മാഞ്ചോട്ടിൽ നിന്നു പുറപ്പെട്ടു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പുസ്തകയാത്രയുടെ ഭാഗമായി 23 വരെ ജില്ലയിലെ വിവിധ ക്യാംപസുകളിൽ പുസ്തകമേളയും സാഹിത്യ ചർച്ചകളും നടക്കും. ഇന്ന് മഞ്ചേരി എൻഎസ്എസ് കോളജിലാണ് പുസ്തകവണ്ടി എത്തുക. പുസ്തകയാത്രയുടെ ഉദ്ഘാടനം നടി നിലമ്പൂർ ആയിഷ നിർവഹിച്ചു. 

യോഗത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എൻ.ആദിൽ അധ്യക്ഷത വഹിച്ചു. കവി മണമ്പൂർ രാജൻ ബാബു, എഴുത്തുകാരായ രാഹുൽ മണപ്പാട്ട്, കെ.പ്രവീണ, ജിനു, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, ജില്ലാ സെക്രട്ടറി എം.സജാദ്, ജില്ലാ കമ്മിറ്റിയംഗം എ.ജ്യോതിക എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. 

വിവിധ പ്രസാധകരുടെ ആയിരത്തോളം പുസ്തകങ്ങളാണ് പുസ്തകയാത്രയിലുള്ളത്. ക്യാംപസുകളിൽ ഇതിന്റെ ഭാഗമായി പുസ്തക ചർച്ചകൾ, സംവാദങ്ങൾ, കവിയരങ്ങുകൾ, പാട്ടുകുട്ടം, കലാ പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും. 23ന് മലയാളം സർവകലാശാലയിലാണ് സമാപനം. ഇന്ന് മഞ്ചേരിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പുസ്തകമേള നടക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS