കോഴിക്കോട് വിമാനത്താവളത്തിൽ 95 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടിച്ചു

Karipur-airport-1248
SHARE

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 2 യാത്രക്കാരിൽനിന്ന് 95 ലക്ഷം രൂപയുടെ 1.783 കിലോഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ദുബായിൽ നിന്നെത്തിയ കോഴിക്കോട് തലയാട് സ്വദേശി ഇർഷാദ് (31) കൊണ്ടുവന്ന 831 ഗ്രാം സ്വർണമിശ്രിതവും ഷാർജയിൽ നിന്നെത്തിയ കോട്ടോളിൽ അബ്ദുൽ റഹിമാൻ (30) കൊണ്ടുവന്ന 952 ഗ്രാം സ്വർണമിശ്രിതവുമാണു പിടികൂടിയത്. ഇരുവരും 3 കാപ്സ്യൂളുകൾ വീതമാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നതെന്നും മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS