ADVERTISEMENT

കോട്ടയ്ക്കൽ ∙ എത്ര വലിയ പന്തുകളിക്കാരനെയും വരച്ച വരയിൽ നിർത്തും. അതാണ് നടുത്തൊടിക മുഹമ്മദ്. ഫുട്ബോൾ മൈതാനങ്ങളിൽ ട്രാക്ക് വരയ്ക്കുമ്പോൾ സ്വന്തം ജീവിതത്തിന്റെ ദിശ കൂടി അടയാളപ്പെടുത്തുകയാണ് നടുത്തൊടിക മുഹമ്മദ് എന്ന നാൽപത്തെട്ടു വയസ്സുകാരൻ.കോട്ടയ്ക്കൽ സൂപ്പിബസാർ സ്വദേശിയായ മുഹമ്മദ് 10 വർഷമായി ജില്ലയിലെ കാൽപന്തുകളി രംഗത്തെ നിറസാന്നിധ്യമാണ്. കളിക്കളങ്ങളിൽ ട്രാക്ക് വരച്ച് മലബാറുകാർക്കു സുപരിചിതനായ കണ്ണൂർ ശങ്കുണ്ണിയാണ് ഗുരു.

അദ്ദേഹത്തോടൊപ്പം നാടൊട്ടുക്കും സഞ്ചരിച്ചു. ശങ്കുണ്ണി മരിച്ചതോടെ നാട്ടുകാരനായ എടക്കണ്ടൻ ഹംസയുടെ കൂടെ ചേർന്നു. ഹംസയുടെ കാലശേഷം സ്വന്തം നിലയിൽ ജോലി തുടങ്ങി. ദിവസവും രാവിലെ തുടങ്ങുന്ന പണി കഴിയുമ്പോഴേക്കും ഉച്ചയാകും. പിന്നീട് ഇടയ്ക്കിടെ നനച്ച് ജലാംശം നിലനിർത്തണം. നേരത്തേ പൊടി വിതറിയാണ് വരകൾ രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇന്നു പെയിന്റ് ഉപയോഗിച്ചാണ് ട്രാക്ക് അടയാളപ്പെടുത്തുന്നത്. ബാവ എന്ന സഹായി മുഹമ്മദിനൊപ്പമുണ്ട്. ഡിസംബറിൽ സീസൺ തുടങ്ങിയാൽ പിന്നെ ജൂൺ വരെ മുഹമ്മദിന് നിന്നുതിരിയാൻ നേരമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com