പരപ്പനങ്ങാടി ∙ അനധികൃതമായി മദ്യവിൽപന നടത്തിയ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂരിൽനിന്ന് 3 ലീറ്റർ മദ്യം സഹിതം തോട്ടത്തിൽ രവീന്ദ്രൻ (68), പരപ്പനങ്ങാടിയിൽ 9.5 ലീറ്റർ മദ്യം സഹിതം ഒഡീഷ സ്വദേശിയായ ലംബു മാലി (55) എന്നിവരാണ് അറസ്റ്റിലായത്. മാഹിയിൽനിന്ന് മദ്യം കൊണ്ടുവന്നാണ് വിൽപനയെന്ന് പൊലീസ് പറഞ്ഞു. സിഐ കെ.ജെ.ജിനേഷ്, എസ്ഐ കെ.ജയദേവൻ, എഎസ്ഐ പി.രവി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
മദ്യവിൽപന; പരപ്പനങ്ങാടിയിൽ രണ്ടു പേർ അറസ്റ്റിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.