ജനതപ്പടി വളവിൽ പൊലീസിന്റെ വാഹന പരിശോധന; അപകടവും ഗതാഗതക്കുരുക്കും

kng-nilambur-road
നിലമ്പൂരിൽ കെഎൻജി പാതയിൽ ജനതപ്പടി വളവിൽ പൊലീസിന്റെ വാഹന പരിശോധന.
SHARE

നിലമ്പൂർ ∙ കെഎൻജി പാതയിൽ ജനതപ്പടി വളവിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി. പരിശോധന കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ആണ് പരാതി നൽകിയത്. ജനതപ്പടി വളവിൽ അപകടങ്ങൾ പതിവാണ്. പരുക്കേറ്റവരെ നാട്ടുകാരാണ്   ആശുപത്രികളിൽ എത്തിക്കുന്നത്. പരിശോധനയ്ക്ക് പാെലീസ് കൈകാണിക്കുമ്പോൾ ഡ്രൈവർമാർ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നു. പിന്നിൽ വരുന്ന വാഹനം കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു. പാെലീസിനെ കണ്ട് പെട്ടെന്ന് വെട്ടിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയും ബൈക്ക് യാത്രികർക്ക് അപകടം പറ്റാറുണ്ടെന്ന് ഭാരവാഹികളായ അജ്മൽ അണക്കായി, കെ.ഷുഹൈബ്, ഇബ്നു സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. 3 സ്കൂളുകളിലെ വിദ്യാർഥികൾ ആശ്രയിക്കുന്ന ബസ് സ്റ്റോപ് ജനതപ്പടിയിലുണ്ട്. തിരക്കേറിയ നേരങ്ങളിൽ പൊലീസ് പരിശോധന കൂടുതൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ടെന്ന് പരാതിയിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS