ബജറ്റ് അവതരണത്തിന് സംഭാവന ചോദിച്ച് ബാങ്കുകൾക്ക് നിലമ്പൂർ നഗരസഭാ ഉപാധ്യക്ഷയുടെ കത്ത്

mlp-budget-latter
ഉപാധ്യക്ഷ നൽകിയ കത്ത്.
SHARE

നിലമ്പൂർ ∙ബജറ്റ് അവതരണത്തിനു സംഭാവന ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നഗരസഭാ ഉപാധ്യക്ഷയുടെ കത്ത്. ഇടതുമുന്നണി ഭരിക്കുന്ന നിലമ്പൂർ നഗരസഭയുടെ ഉപാധ്യക്ഷയും ധനകാര്യ സ്ഥിരസമിതി അധ്യക്ഷയുമായ അരുമ ജയകൃഷ്ണൻ അയച്ച കത്താണു വിവാദമായത്. 2023- 24ലെ ബജറ്റ് മാർച്ച് ആദ്യവാരം അവതരിപ്പിക്കുകയാണെന്നും താങ്കളുടെ ബാങ്കിൽനിന്ന് സംഭാവന നൽകി സഹകരിക്കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. 

ഔദ്യോഗിക ലെറ്റർ പാഡിലുള്ള കത്തിൽ ഉപാധ്യക്ഷയുടെ ഒപ്പും സീലുമുണ്ട്. സംഭാവന എന്തിനെന്ന് കത്തിലില്ല. നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപി സംസ്ഥാന സമിതി അംഗം ടികെ.അശോക് കുമാർ കത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. 

2 വർഷമായി നഗരസഭയുടെ പേരിൽ  വ്യാപക പണപ്പിരിവ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് പറഞ്ഞു. അതേസമയം, ബജറ്റ് അവതരിപ്പിക്കുമ്പോൾ ജീവനക്കാർ, കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കു സമ്മാനങ്ങൾ നൽകുന്നതു പതിവാണെന്ന് അരുമ ജയകൃഷ്ണൻ പറഞ്ഞു. 

ഇത് എല്ലാ നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പതിവാണ്. ഇതിനു തനതു ഫണ്ടിൽനിന്ന് പണമെടുക്കാനാവില്ല. ഔദ്യോഗിക കത്തു വേണമെന്നു ബാങ്കുകൾ ആവശ്യപ്പെട്ടതുകൊണ്ടാണു നൽകിയത്. ആരെയും നിർബന്ധിച്ചിട്ടില്ലെന്നും ചോദിക്കുക മാത്രമാണു ചെയ്തതെന്നും അവർ വിശദീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS