വിസിയെ പൂട്ടിയിട്ട് എംഎസ്എഫ് ഉറപ്പുവാങ്ങി; കാലിക്കറ്റിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം 15ന്

calicut-university
കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയം ഉപരോധിച്ച എംഎസ്എഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും.
SHARE

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ 3 വർഷമായി മുടങ്ങിയ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പും ഇന്റർസോ ൺ കലോത്സവവും ഇത്തവണയും നടത്താത്തതിൽ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന ന േതാക്കൾ വിസി ഡോ. എം.കെ.ജയരാജിനെ ചേംബറിൽ പൂട്ടിയിട്ടു. 

പിന്നീട് പൊലീസ് എത്തി മോചിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം 15ന് പ്രസിദ്ധീകരിക്കുമെന്ന ഉറപ്പിലാണ് സമരക്കാർ പിന്മാറിയത്. വിദ്യാർഥി ക്ഷേമവിഭാഗം മേധാവിയുടെ ഓഫിസ് ഉപരോധിക്കുമെന്നാണ് സമരക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്

പി.കെ.നവാസ്, ട്രഷറർ അഷ്ഹർ പെരുമുക്ക്, ജില്ലാ ജന. സെക്രട്ടറി വി.എ.വഹാബ്, ഹരിത ജില്ലാ പ്രസിഡന്റ് കെ.ത്വഹാനി എന്നിവർ വിവിധ ആവശ്യങ്ങൾക്കെന്ന് അറിയിച്ച് രാവിലെ തന്നെ യൂണിവേഴ്സിറ്റി ഭരണ കാര്യാലയത്തിലെത്തി വിസിയെ ചേംബറിൽ സന്ദർശിക്കുകയായിരുന്നു. 

സമരക്കാർ ഉടൻ തീരുമാനം ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. തുടർന്നാണ് 4 നേതാക്കളും ചേർ‌ന്ന് വിസിയെ പൂട്ടിയിട്ടത്. 7 നേതാക്കൾ കൂടി ഇതിനിടെ ഭരണ കാര്യാലയത്തിലെത്തി വിസിയുടെ ചേംബർ പരിസരത്തെ ഗേറ്റും ഉപരോധിച്ചു. ഇതിനിടെ ഭരണകാര്യാലയം കവാടത്തിൽ ഇരുനൂറിലേറെ എംഎസ്എഫ് പ്രവർത്തകർ ഇരച്ചെത്തിയത് അവിടെയും സംഘർഷം സൃഷ്ടിച്ചു. 

പൊലീസുമായി പല തവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒടുവിൽ വിസി പൊലീസിന്റെ സഹായം തേടുകയായിരുന്നു.അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ ക്യാംപസിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനാ യോഗത്തിന് പൊലീസ് അകമ്പടിയിൽ സെനറ്റ് ഹൗസിൽ പോയ വിസി തിരിച്ചെത്തിയ ശേഷമാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രഖ്യാപിച്ചത്. 

കരട് വോട്ടർപട്ടിക 10ന്

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിന് വിവിധ കോളജുകളിൽ നിന്നുള്ള യൂണിയൻ കൗൺസിലർമാരെ (യുയുസി) ഉൾപ്പെടുത്തി കരട് വോട്ടർപട്ടിക 10ന് പരിശോധനയ്ക്കായി പ്രസിദ്ധീകരിക്കാൻ തീരുമാനം. വിജ്ഞാപനത്തിന് മുന്നോടിയായുള്ള നടപടികൾ 15ന് പൂർത്തിയാക്കും. വിജ്ഞാപനം 15ന് പ്രസിദ്ധീകരിക്കും. 

തീരുമാനം രേഖാമൂലം നേ താക്കളെ അറിയിക്കുകയായിരുന്നു. വിസിയുടെ പ്രത്യേകാനുമതി, വിദ്യാർഥി പ്രശ്നപരിഹാര സമിതി തീരുമാനം, കോടതി ഉത്തരവ് എന്നിവവഴി തിരഞ്ഞെടുപ്പ് നടത്തിയ കോളജുകളിലെ യുയുസിമാരെയും പട്ടികയിൽ ഉൾപ്പെടുത്തും.വിദ്യാർഥി ക്ഷേമ വിഭാഗം മേധാവി ഡോ. സി.കെ.ജിഷയും റജിസട്രാർ ഡോ. ഇ.കെ.സതീഷും ഒപ്പുവച്ച് തീരുമാനം സമരക്കാർക്ക് കൈമാറുകയായിരുന്നു.

പി.കെ. നവാസ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്

എംഎസ്എഫിന്റെ 36 യുയുസിമാരെ എസ്എഫ്ഐ ആവശ്യപ്പെട്ടതനുസരിച്ച് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള അധികൃതരുടെ നീക്കത്തിന് എതിരെ കൂടിയാണ് സമരം നടത്തിയത്. 36 പേരും വോട്ടർ‌ പട്ടികയിൽ ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം നിർത്തിയത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചാൽ തുടർ സമരങ്ങൾ ഉണ്ടാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS