മലപ്പുറം ജില്ലയിൽ ഇന്ന് (09-02-2023); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

പ്രസിഡന്റ്സ് ക്ലബ് ക്രിക്കറ്റ്ഇന്നു മുതൽ പെരിന്തൽമണ്ണയിൽ: പെരിന്തൽമണ്ണ∙ പ്രസിഡന്റ്സ് ക്ലബ് നടത്തുന്ന 12–ാമത് ആർ 7 സ്‌പോർട്‌സ് പ്രസിഡന്റ്സ് കപ്പ് ഓൾ കേരള ടി–20 ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ തുടക്കം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 പ്രമുഖ ക്രിക്കറ്റ് ടീമുകൾ മത്സരിക്കും. ഇന്ന് ഉദ്ഘാടന മത്സരത്തിൽ പാതായ്‌ക്കര ക്രിക്കറ്റ് ക്ലബ്–വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും. രണ്ടാം മത്സരത്തിൽ ചൈതന്യ സിസി ഒഡോംപറ്റ, റോയൽ സിസി പുതുപറമ്പയെയും നേരിടും. 11 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം 19 ന് നടക്കും.

ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ജില്ലയിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ  ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. അവസാന തീയതി  13. വിവരങ്ങൾക്ക്: www.civilsupplieskerala.gov.in. 

പിഎം കിസാൻ ആനുകൂല്യം

പിഎം കിസാൻ 13-ാം ഗഡു ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാർ സീഡിങ്, ഇ- കെവൈസി, പിഎഫ്എംഎസ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കൽ തുടങ്ങിയവ നാളേയ്ക്കകം പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. 

സുകന്യ സമൃദ്ധി യോജന

പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്താൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച സുകന്യ സമൃദ്ധി യോജന നിക്ഷേപ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ മഞ്ചേരി ഡിവിഷന് കീഴിലെ പോസ്റ്റ് ഓഫിസുകളിൽ ഇന്നും നാളെയും സൗകര്യം ഏർപ്പെടുത്തി.

നഴ്സ് നിയമനം

വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള എളമരം സബ് സെന്ററിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനത്തിന് അപേക്ഷിക്കാം. കൂടിക്കാഴ്ച 16ന് രാവിലെ 11ന് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ. 9847495311.

അധ്യാപക നിയമനം

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തേക്ക് അധ്യാപകരെ നിയമിക്കുന്നു.  വെബ്‌ സൈറ്റ് വഴി ഓൺലൈൻ അപേക്ഷ നൽകണം. 10 മുതൽ 19 ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം.

സബ്ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ് നാളെമുതൽ 

മലപ്പുറം∙ നാളെ മുതൽ 12 വരെ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പിനായി മലപ്പുറം എംഎസ്പി എൽപി സ്കൂൾ മൈതാനം ഒരുങ്ങി. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽനിന്നും ജിവി രാജ സ്പോർട്സ് സ്കൂളിൽ നിന്നുമുള്ള ടീമുകളാണു മത്സരത്തിനുള്ളത്.

ടീമുകൾ ഇന്നെത്തിത്തുടങ്ങും. 3 വർഷം മുൻപ് ജൂനിയർ ബോയ്സ്, ഗേൾസ് മത്സരങ്ങൾക്കു ജില്ല വേദിയായിരുന്നു. നാലു പൂളുകളിലായാണു മത്സരം. താരങ്ങൾക്കു താമസ സൗകര്യങ്ങള‍ടക്കം ഒരുക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ തിരുവനന്തപുരം കണ്ണൂരിനെ നേരിടും. ആതിഥേയ ജില്ലയ്ക്കു നാളെ വൈകിട്ട് കോട്ടയവുമായാണു ആദ്യമത്സരം. ജില്ലാ ടീമിനെ കടുങ്ങപുരം ജിഎച്ച്എസ്എസിലെ സൂര്യ നയിക്കും.

നാളെയും മറ്റന്നാളും 8 മത്സരങ്ങൾ വീതവും 12ന് സെമി, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളുമാണു നടക്കുക.മത്സരം നാളെ രാവിലെ 6.30ന് തുടങ്ങും. ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിക്കും. 12ന് വൈകിട്ട് 5ന് സമാപന ചടങ്ങിൽ മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി സമ്മാനദാനം നടത്തുമെന്നു മലപ്പുറം ഹോക്കി പ്രസിഡ‍ന്റ് അബ്ദുറഹ്മാൻ പാലോളി, വൈസ് പ്രസിഡന്റുമാരായ പി.പ്രമോദ്, നൗഷാദ് മാമ്പ്ര, സെക്രട്ടറി എം.ഉസ്മാൻ എന്നിവർ അറിയിച്ചു.

നാളത്തെ മത്സരങ്ങൾ: തിരുവനന്തപുരം – കാസർകോട്– രാവിലെ 6.30 പത്തനംതിട്ട– കണ്ണൂർ –7.30 തൃശൂർ– കോട്ടയം–8.30 പാലക്കാട്– ആലപ്പുഴ–9.30 എറണാകുളം– ജിവി രാജ–10.30 പത്തനംതിട്ട – തിരുവനന്തപുരം–3.00 മലപ്പുറം – കോട്ടയം–4.30

സിലക്‌ഷൻ ട്രയൽസ് 11ന്

മലപ്പുറം ∙ തൃശൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോപ്പ് ഫുട്ബോൾ അക്കാദമിയിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് 11ന് രാവിലെ 8ന് തിരൂർ ബിപി അങ്ങാടി അരിക്കാഞ്ചിറ ഗോൾസ് ടർഫ് സ്റ്റേഡിയത്തിൽ നടക്കും.7 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് പങ്കെടുക്കാം. 2008നും 2011നും ഇടയിൽ ജനിച്ചവരാകണംവയസ്സ് തെളിയിക്കുന്ന രേഖകളുമായി എത്തണം. 9747874132, 9605709956.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS