മതസൗഹാർദ വേദിയായി മസ്ജിദ് ഉദ്ഘാടനം; ജാതിമത ഭേദമന്യേ നാട്ടുകാർ പങ്കെടുത്തു

Mail This Article
×
അരീക്കോട് ∙ സൗത്ത് പുത്തലം മിസ്ബാഹുൽ ഹുദാ ജുമാ മസ്ജിദ് ഉദ്ഘാടനം മതസൗഹാർദ വേദിയായി. ജാതിമത ഭേദമന്യേ നാട്ടുകാർ പങ്കെടുത്തതോടെ ജനകീയമായ പരിപാടിയിൽ ഹൈന്ദവ സഹോദരങ്ങൾ മഹല്ല് നിവാസികൾക്കു പായസം വിതരണം ചെയ്തു.ഉദ്ഘാടകനായി എത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാടിന്റെ ഐക്യത്തെ അനുമോദിച്ചു. അരീക്കോട്–മഞ്ചേരി റോഡിലാണു മസ്ജിദ്.
നേരത്തേയുണ്ടായിരുന്ന പള്ളി 5 വർഷം കൊണ്ടാണു പുതുക്കി നിർമിച്ചത്. എല്ലാവർക്കും പള്ളിയുടെ അകത്തുകയറി കാണാനുള്ള അവസരവും ഒരുക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗശേഷം പള്ളിയുടെ മേൽ ഖാസി സ്ഥാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റെടുത്തു. തങ്ങളോടൊപ്പം പള്ളി മുറ്റത്തു ഫോട്ടോയും എടുത്താണു നാട്ടുകാർ പിരിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.