ADVERTISEMENT

പെരിന്തൽമണ്ണ∙ പുലാമന്തോളിലും പെരിന്തൽമണ്ണയിലും എച്ച്3എൻ2 വൈറസ് ബാധയുടെ ആശങ്ക ഒഴിയുന്നു. ഇതുവരെ രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരും ആശുപത്രിയിൽനിന്ന് വീടുകളിലേക്കു മടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.  എങ്കിലും രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. 

പെരിന്തൽമണ്ണയിലെ 3 വയസ്സുള്ള കുഞ്ഞിനും പുലാമന്തോളിലെ പത്തും പതിനാലും വയസ്സുള്ള ഒരേ വീട്ടിലെ 2 കുട്ടികൾക്കുമാണ് രോഗബാധ കണ്ടെത്തിയിരുന്നത്.  മുംബൈയിൽനിന്ന് എത്തിയ കുടുംബത്തിലെ കുഞ്ഞിന് അവിടെനിന്നു തന്നെ രോഗബാധ ഉണ്ടായിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പുലാമന്തോളിലെ ഒരു കുട്ടിക്കാണ് ആദ്യം രോഗബാധ കണ്ടെത്തിയിരുന്നത്. പിന്നീട് സഹോദരനുകൂടി രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രികളിലാണ് 3 പേരും ചികിത്സ തേടിയിരുന്നത്. 

രണ്ടിടത്തും നിലവിൽ രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഫീവർ സർവേയും ബോധവൽക്കരണ പ്രവർത്തനങ്ങളും ഭവനസന്ദർശനവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com