ADVERTISEMENT

മലപ്പുറം ∙ ലോകകപ്പ് യോഗ്യതാ മത്സരവും പയ്യനാട്ടേക്ക്? ഇന്ത്യയുടെ യോഗ്യതാ മത്സരം പയ്യനാട്ടെത്തിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കെഎഫ്എ ജനറൽ സെക്രട്ടറി കെ.അനിൽകുമാർ പറഞ്ഞു. സന്തോഷ് ട്രോഫി ഫൈനലുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയപ്പോൾ ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തുവെന്നും അവർ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സൂപ്പർ കപ്പിനു പുറമേ എഎഫ്സി ചാംപ്യൻസ് ലീഗ് യോഗ്യതാ മത്സരം കൂടി പയ്യനാട്ടെത്തുന്നത് മലപ്പുറത്തിനു മുതൽക്കൂട്ടാകും. സൂപ്പർകപ്പിന്റെ ഭാഗമായി ജില്ലയിൽ 2 ഇടങ്ങളിലായി 3 മൈതാനങ്ങൾ പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ട്. കോട്ടപ്പടി സ്റ്റേഡിയവും കാലിക്കറ്റ് സർവകലാശാലയുടെ 2 മൈതാനങ്ങളുമാണ് പരിശീലന ഇടങ്ങളാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com