ADVERTISEMENT

മലപ്പുറം ∙ റമസാൻ വ്രതനാളുകളെ വരവേറ്റ് വിശ്വാസി സമൂഹം. പകൽ ഉപവാസവും രാത്രി ഉപാസനയുമായി ഇനി മനസ്സും ശരീരവും വിശ്വാസ ദീപ്തമാകും. പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിന് ഇന്നലെത്തന്നെ തുടക്കമായി. റമസാനിലെ ആദ്യ 10 നാളുകൾ കാരുണ്യത്തിന്റെയും രണ്ടാമത്തെ 10 പാപമോചനത്തിന്റെയും അവസാനത്തെ 10 നരകമോചനത്തിന്റെയുമായാണ് കരുതപ്പെടുന്നത്. 

ഓരോ 10ലും പ്രത്യേക പ്രാർഥനകളുമുണ്ട്. ഈ നാളുകളിൽ പള്ളികൾ കൂടുതൽ സജീവമാകും. പ്രത്യേക ആത്മീയ സംഗമങ്ങളും മതപഠന ക്ലാസുകളും നടക്കും. റമസാനെ വരവേൽക്കാനായി നാളുകൾക്കു മുന്നേ ആരാധനാലയങ്ങളിലും വീടുകളിലും ഒരുക്കം തുടങ്ങിയിരുന്നു.  നോമ്പുതുറ കിറ്റ് വിതരണം അടക്കമുള്ള റിലീഫ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. 

പള്ളികളിലും മറ്റും നടക്കുന്ന പതിവ് ഇഫ്താറുകൾക്കു പുറമേ യാത്രക്കാർ, ആശുപത്രികളിലെ രോഗികൾ, കൂട്ടിരിപ്പുകാർ തുടങ്ങിയവർക്ക് പ്രത്യേക നോമ്പുതുറ സൗകര്യം ഒരുക്കാനും വിവിധ  സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com