ADVERTISEMENT

കൂട്ടായി ∙ തീരദേശപാതയുടെ നിർമാണത്തിന് നഷ്ടപരിഹാരം നൽകാതെ സ്ഥലം ബലമായി ഏറ്റെടുക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തി പാതയ്ക്കായി കെട്ടിടവും തൊഴുത്തും കുടിലും മതിലുകളും പൊളിച്ചു. കൂട്ടായി വാടിക്കൽ ഭാഗത്താണ് സ്ഥലമേറ്റെടുപ്പു തുടങ്ങിയത്. കൊയ്തീന്റെപുരയ്ക്കൽ ഹസൈനാർകുട്ടിയുടെ തൊഴുത്താണ് പൊളിച്ചുമാറ്റിയത്. 

സി.പി.കുഞ്ഞിമോന്റെ കെട്ടിടം, ഹസൈനാരുപുരയ്ക്കൽ ഹംസക്കോയയുടെ വീട്, കൊയ്തീന്റെപുരയ്ക്കൽ മുഹമ്മദാലിയുടെ സ്ഥലം എന്നിവയും ഏറ്റെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച ഇവർക്ക് നോട്ടിസ് നൽകുകയും ബുധനാഴ്ച പൊളിക്കുകയുമായിരുന്നു. ആധാരവും കൈവശാവകാശ സർട്ടിഫിക്കറ്റും പട്ടയവുമെല്ലാമുള്ള ഭൂമി പുറമ്പോക്കാണെന്നു പറഞ്ഞാണ് പിടിച്ചെടുത്തത്. സർവേ നടത്തിയപ്പോൾ ആവശ്യപ്പെട്ടിട്ടും സ്ഥലത്തിന്റെ അളവ് കൃത്യമായി ബോധ്യപ്പെടുത്തി നൽകിയില്ലെന്നും ഇവർ പരാതിപ്പെടുന്നു.

കൂടാതെ റോഡിന്റെ മറുവശത്ത് സർക്കാർ ഭൂമിയുണ്ടെന്നും അതെടുക്കാതെ തങ്ങളുടെ ഭാഗത്തെ ഭൂമി ഏറ്റെടുക്കുകയായിരുന്നെന്നും   ഇവർ ആരോപിക്കുന്നുണ്ട്. തലമുറകളായി ഇവിടെ താമസിക്കുന്നവരാണിവർ. 2 പേർക്ക് കൃത്യമായ ആധാരവും 2 പേർക്ക് പട്ടയവുമുണ്ട്. എന്നാൽ പട്ടയം നൽകിയത് അന്നത്തെ ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയതിനാലാണെന്നാണ് ഉദ്യോഗസ്ഥർ ഇവരോടു പറഞ്ഞത്. ഭൂമി ഏറ്റെടുത്തതു വഴി ലഭിക്കേണ്ട ന്യായമായ നഷ്ടപരിഹാരവും ഇവർക്കു നൽകിയിട്ടില്ല. കഴിഞ്ഞ 14ന് നിയമസഭയിൽ പ്രഖ്യാപിച്ച പ്രത്യേക പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി ന്യായമായ നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

 ഹസൈനാർകുട്ടി

തൊഴുത്തു പൊളിച്ചുകളഞ്ഞതോടെ എന്റെ ജീവിതമാർഗമാണ് ഇല്ലാതായത്. ഇനി ഞാനെന്റെ പശുക്കളെ വിറ്റൊഴിവാക്കുകയാണ്. ഇനിയെന്തു ചെയ്യണമെന്ന് അറിയില്ല. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com